ADVERTISEMENT

കഴിഞ്ഞ പ്രളയത്തെ നാം ഒറ്റക്കെട്ടായാണ് അതിജീവിച്ചത്. മലയാളികളെക്കുറിച്ച് അഭിമാനം തോന്നിയ കാഴ്ചകളായിരുന്നു അന്ന് നാം കണ്ട്. ഇപ്പോഴിതാ വടക്കൻ കേരളം വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. ജാതി–മത–രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ ഒരുമിച്ച് നിന്ന് പ്രളയത്തെ ചെറുക്കുന്ന വാർത്തകളാണ് വരുന്നത്. വെള്ളത്തിൽ മുങ്ങിയ ആളുകളേയും വാഹനങ്ങളേയും ജീവജാലങ്ങളേയും രക്ഷിക്കാൻ കൈയും മെയ്യും മറന്ന് എല്ലാവരും ഒറ്റക്കെട്ടാണ്. അത്തരത്തിലൊരു വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം.

കോഴിക്കോട് കൊടുവള്ളിയിൽ റോഡിൽ കുടുങ്ങിപ്പോയ കണ്ടെയ്നർ ലോറിയെ ജനങ്ങൾ വടം കെട്ടി വലിച്ചുകൊണ്ടുപോകുന്ന വിഡിയോയാണിത്. 

വാഹനം വെള്ളത്തിൽ കുടുങ്ങിയാൽ

∙ മറ്റു വാഹനങ്ങൾ വെള്ളക്കെട്ട് കടക്കുന്നതു കണ്ട് അതിനു ശ്രമിക്കരുത്. ഓരോ വാഹനത്തിലെയും എയർ ഫിൽറ്റർ/സ്‌നോർക്കൽ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നാൽ എൻജിൻ ഓഫാകും, വെള്ളത്തിൽ അകപ്പെടും.

∙ വെള്ളക്കെട്ടിൽ വാഹനം നിന്നുപോയാൽ സ്റ്റാർട്ട് ആകാൻ ശ്രമിക്കരുത്. അത് എൻജിൻ കതരാറിലാക്കും. വെള്ളം കയറിയാൽ വാഹനം സ്റ്റാർട്ട് ആക്കാതെ അടുത്ത വർക്ക്ഷോപ്പിൽ എത്തുകുകയാണ് ഉചിതം.  ബാറ്ററി ടെർമിനലിൽ നിന്നു വേർപെടുത്താനായാൽ നന്ന്. എത്രയും പെട്ടെന്ന് സർവീസ് സഹായം തേടുക. 24 മണിക്കൂർ റോഡ് സേവന നമ്പറുകൾ മിക്ക കാറുകളിലും പെട്ടെന്നു കാണും വിധം രേഖപ്പെടുത്തിയിട്ടുണ്ടാവും. ചില കമ്പനികൾക്ക് മൊബൈൽ ആപ്പുകൾ പോലുമുണ്ട്.

∙ വെള്ളം കയറിയ കാറിന്റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു തവണ ഓയില്‍ കയറ്റി ഫ്ളഷ് െചയ്ത് എൻജിൻ വൃത്തിയാക്കണം. എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ പുതിയതു വേണം. എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാ ഇൻടേക്കുകളും വൃത്തിയാക്കണം. ഇതു സർവീസുകാർ ചെയ്യേണ്ട പണികളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com