ADVERTISEMENT

മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പ് അടുത്ത വർഷം ആദ്യം വിപണിയിലെത്തും. സിയാസിലും എർട്ടിഗയിലും ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും ബ്രെസയിലും ഉപയോഗിക്കുക. ബിഎസ് 6 നിലവാരത്തിൽ എത്തുന്ന എൻജിനിൽ സുസുക്കിയുടെ സ്മാർട് ഹൈബ്രിഡ് സാങ്കേതിക വിദ്യയും ഉണ്ടാകും. അടുത്ത വർഷം ആദ്യം നടക്കുന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പുതിയ ബ്രെസ പ്രദർശിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

2016ല്‍ വിപണിയിലെത്തിയ ബ്രെസ ഇന്ത്യയിൽ തന്നെ ഏറ്റവും വിൽപനയുള്ള കോംപാക്റ്റ് എസ്‌യുവിയാണ്. 1.3 ലീറ്റർ ഡീസൽ എൻജിനുമായാണ് ബ്രെസ വിപണിയിലെത്തിയത്. അടുത്ത വർഷം മുതൽ മാരുതി ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിച്ച സാഹചര്യത്തിലാണ് ബ്രെസ പെട്രോൾ പുറത്തിറക്കുന്നത്.

തുടക്കത്തിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സോടു കൂടിയ 1.5 ലീറ്റർ പെട്രോൾ എൻജിനും പിന്നീട് 4 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്കും മാരുതി പുറത്തിറക്കും. സിയാസ്, എർട്ടിഗ എന്നിവയിൽ ഉപയോഗിക്കുന്ന 1.5 എൻജിന് 105 എച്ച്പി കരുത്തും 138 എൻഎം ടോർക്കുമുണ്ട്, അതേ കരുത്തുള്ള എൻജിൻ തന്നെയാകും പുതിയ ബ്രെസയിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com