ADVERTISEMENT

കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനം സെൽറ്റോസ് ഈ മാസം 22ന് വിപണിയിലെത്തും.  പത്തു ലക്ഷം മുതൽ വില പ്രതീക്ഷിക്കുന്ന വാഹനത്തിന് വില പ്രഖ്യാപിക്കും മുമ്പേ തന്നെ 23000 ബുക്കിങ്ങുകൾ ലഭിച്ചു. ഇന്ത്യൻ വാഹന ലോകം ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന വാഹനത്തിന്റെ വില പ്രഖ്യാപനം ബുക്കിങ് ഉയർത്തും എന്നാണ് കിയയുടെ പ്രതീക്ഷ. വില പ്രഖ്യാപിക്കുന്ന ദിവസം തന്നെ വാഹനം ഉപഭോക്താക്കൾക്ക് നൽകി തുടങ്ങും. 

kia-seltos-3

െടക് ലൈൻ, ജിടി ലൈൻ എന്ന മോഡലുകളിൽ വിവിധ വകഭേദങ്ങളിലാണ് കിയ സെൽറ്റോസ് ലഭിക്കുക. 4315 എംഎം നീളവും 1800 ഉയരവും 1620 എംഎം വീതിയും 2610 എംഎം വീൽബെയ്സുമുണ്ട് സെൽറ്റോസിന്. ക്രേറ്റ, എക്സ്‌യുവി 500, ഹാരിയർ, ഹെക്റ്റർ എന്നിവരുമായാണ് ഈ എസ്‍യുവി മത്സരിക്കുക. ടൈഗർ നോസ്  ഗ്രില്ലും ഹെഡ‌്‌ലാംപും ഐസ് ക്യൂബിനെ അനുസ്മരിപ്പിക്കുന്ന ഫോഗ് ലാംപുകളും വലിയ വീൽ ആർച്ചുകളുമൊക്കെയായി വലിയൊരു എസ്‌യുവിയുടെ തലയെടുപ്പോടെയാണ് സെൽറ്റോസ് എത്തുക. 

Kia-Interior-2

കൂടാതെ 37 സ്മാർട്ട് ഫീച്ചറുകളുള്ള യുവിഒ കണക്റ്റ് സിസ്റ്റവും 10.25 ഇഞ്ച് ടച്ച് സ്ക്രീനും 8 ഇഞ്ച് ഹെഡ് അപ്പ് ഡിസ്പ്ലെയും 360 ഡിഗ്രി ക്യാമറയും മൂഡ് െെലറ്റിങ്ങും ടയർ പ്രഷർ മോണിറ്ററും തുടങ്ങി സെഗ്മെന്റിലെ മറ്റൊരു വാഹനങ്ങൾക്കും അവകാശപ്പെടാനില്ലാത്ത ഫീച്ചറുകൾ സെൽറ്റോസിലുണ്ട്. 

Kia-Interior

1.5 ലീറ്റർ ശേഷിയുള്ള പെട്രോൾ, ഡീസൽ എൻജിനുകൾ 115 ബി എച്ച് പി വരെ കരുത്ത് സൃഷ്ടിക്കുമ്പോൾ കാറിലെ 1.4 ലീറ്റർ, ടർബോ പെട്രോൾ എൻജിന് 140 ബി എച്ച് പിയോളം കരുത്തു സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവൽ ട്രാൻസ്മിഷനൊപ്പം ഓട്ടമാറ്റിക് ഗീയർബോക്സ് സഹിതവും സെൽറ്റോസ് വിൽപനയ്ക്കുണ്ടാവും. 1.5 ലീറ്റർ പെട്രോൾ എൻജിനൊപ്പം സി വി ടി ഗീയർബോക്സും 1.5 ലീറ്റർ ഡീസൽ എൻജിനൊപ്പം ആറു സ്പീഡ് ടോർക്ക് കൺവേർട്ടറുമാവും ട്രാൻസ്മിഷൻ. അതേസമയം 1.4 ലീറ്റർ ടർബോ പെട്രോളിനു കൂട്ടാവുക ഏഴു സ്പീഡ് ഡ്യുവൽ ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com