ADVERTISEMENT

താൻ സ്വന്തമാക്കിയ ലാൻഡ് റോവറിന്റെ ആഡംബര എസ്‌യുവി റേഞ്ച് റോവറിന് ഫാൻസി നമ്പർ വേണ്ടെന്ന് വച്ച് നടൻ പൃഥിരാജ്. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നും മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവർ പൃഥി സ്വന്തമാക്കിയത് അടുത്തിടെയായിരുന്നു. ഇതിന്റെ ഫാൻസി നമ്പറിന്റെ ലേലത്തിനായി പേര് നൽകിയിരുന്നെങ്കിലും അതിൽ നിന്നും പിൻമാറി, ആ പണം പ്രളയ ദുരിതാശ്വാസത്തിന് നൽകാൻ താരം തീരുമാനിക്കുകയായിരുന്നു.

KL 07 CS 7777 എന്ന നമ്പറിന് വേണ്ടിയായിരുന്നു പൃഥ്വിരാജ് ലേലത്തിൽ പങ്കെടുക്കാനിരുന്നത്, എന്നാൽ അതിൽ നിന്നും പിൻമാറുകയാണെന്നും പണം ദുരിതാശ്വാസത്തിന് നൽകുമെന്നും ആര്‍ടിഒ ഓഫീസിൽ അറിയിക്കുകയായിരുന്നു. റേഞ്ച് റോവറിന് മുൻപ് സ്വന്തമാക്കിയ ലംബോര്‍ഗിനിയ്ക്ക് ഇഷ്ട നമ്പര്‍ ആറു ലക്ഷം രൂപ മുടക്കിയാണ് പൃഥി സ്വന്തമാക്കിയത്.

prithviraj-range-rover-1

ലാൻഡ് റോവറിന്റെ ഏറ്റവും മികച്ച എസ്‌യുവികളിലൊന്നാണ് റേഞ്ച് റോവർ. ആഡംബരവും സുരക്ഷയും ഒരുപോലെ ഒത്തു ചേർന്ന വാഹനം പൃഥ്വിരാജിന്റെ മാത്രമല്ല ബോളിവുഡ് താരങ്ങളുടേയും ഇഷ്ട വാഹനമാണ്. സഞ്ജയ് ദത്ത്, ആലിയ ബട്ട്, കത്രീന കൈഫ്, ശിൽപ്പ ഷെട്ടി തുടങ്ങി നിരവധി താരങ്ങൾക്ക് റേഞ്ച് റോവർ സ്വന്തമായുണ്ട്. വോഗ്, വോഗ് എസ്ഇ, ഓട്ടോബയോഗ്രാഫി തുടങ്ങി വിവിധ മോഡലുകളിൽ ഈ ആഡംബര എസ്‍യുവി വിൽപ്പനയിലുണ്ട്.

prithviraj-range-rover

പൂർണമായും ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറിന് ഏകദേശം 2 കോടി രൂപ മുതലാണ് വില‍. 3.0 ലീറ്റർ പെട്രോള്‍, 3.0 ലീറ്റർ ഡീസൽ, 4.4 ലീറ്റർ എസ്ഡിവി8 ഡീസൽ. 5.0 ലീറ്റർ പെട്രോള്‍ എൻജിനുകളാണ് വിപണിയിലുള്ളത്. 3 ലിറ്റർ എൻജിന്‍ 4000 ആർപിഎമ്മിൽ 244 ബിഎച്ചിപി കരുത്തും 2000 ആർപിഎമ്മിൽ 600 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 210 കിലോമീറ്ററാണ് പരമാവധി വേഗത. 4.4 ലിറ്റർ‌ എൻജിന്റെ പരമാവധി കരുത്ത് 335 ബിഎച്ച്പിയും ടോർക്ക് 740 എൻഎമ്മുമാണ്. ഇതിന്റെ പരമാവധി വേഗത 218 കിലോമീറ്ററാണ് . 5 ലിറ്റർ പെട്രോൾ എൻജിന് 503 ബിഎച്ച്പി കരുത്തും 625 എൻഎം ടോർക്കുമുണ്ട്. 225 കിലോമീറ്ററാണ് പരമാവധി വേഗത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com