ADVERTISEMENT

ലോകത്തിലെ ഏറ്റവും മികച്ച കാറുകൾ നിർമിക്കുന്നവരിൽ ഒരാളാണ് ഫോക്സ്‍വാഗൻ. ഗൂണനിലവാരത്തിനും സുരക്ഷാസംവിധാനത്തിനും സുഖസൗകര്യത്തിനും എന്‍ജീനിയറിങ്ങിനും പേരുകേട്ട ഫോക്സ്‍വാഗന്റെ കാറുകള്‍ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്കൊരു അസുലഭാവസരം. ഇൗ  ഓണക്കാലം അവിസ്മരണീയമാക്കുവാൻ മികച്ച ഒാഫറുകളും സവിശേഷ സമ്മാനങ്ങളുമായി ഫോക്സ്‍വാഗൻ എത്തിയിരിക്കുന്നു.

സെഡാനായി വെന്റോ, അമിയോ, ഹാച്ച്ബാക്കായ പോളോ എന്നിവയിൽ ആകർഷകമായ ഓഫറുകളാണ് ഫോക്സ്‍വാഗൻ നൽകുന്നത്. 1.43 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വെന്റോയ്ക്കും 80000 രൂപ വരെ ആനുകൂല്യങ്ങൾ പോളോയ്ക്കും അമിയോയ്ക്കും ലഭിക്കും. കൂടാതെ വെന്റോയ്ക്ക് 4 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും 2 വർഷത്തെ സൗജന്യ എക്സ്ടെന്റഡ് വാറന്റിയും 6 വർഷത്തെ റോഡ് സൈഡ് സഹായവും ലഭിക്കുമ്പോൾ അമിയോയ്ക്കും പോളോയ്ക്കും 4 വർഷത്തെ സ്റ്റാൻഡേർഡ് വാറന്റിയും 4 വർഷത്തെ റോഡ് സൈഡ് സഹായവും 3 സൗജന്യ സർവ്വീസുകളും ലഭിക്കുന്നു. അമിയോ, പോളോ എന്നിവ ഇപ്പോൾ 5.31 ലക്ഷം രൂപയ്ക്കും വെന്റോ 9.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം.

ഫോക്സ്‌വാഗൻ കാറുകൾ ബുക്കുചെയ്യുന്നവർക്ക് സിംഗപ്പൂരിലേക്കു പറക്കാനുള്ള സുവർണ്ണാവസരവും ലഭ്യമാണ്. ‌ബുക്കിങ്ങിനോടൊപ്പം സ്ക്രാച്ച് ആന്റ് വിന്നിലൂടെ സുനിശ്ചിത ഒാണ സമ്മാനങ്ങള്‍ നേടാവുന്നതാണ്. ഒരു ജോടി ഭാഗ്യജാലിക്ക് സൗജന്യമായി സിംഗപ്പൂർ യാത്ര. ആപ്പിൾ െഎ ഫോൺ 6 എസ്, 25,000 രൂപയുടെ 80 സെമി എൽഇഡി ടിവി, വൈ ഫൈയോടുകൂടിയ ആപ്പിൾ െഎപാഡ്, 2 ഗ്രാം സ്വർണ്ണ നാണയം, മോർഫി റിച്ചാർഡ്സിന്റെ മൈക്രോവേവ് ഓവൻ, 5,000 രൂപയുടെ ഫ്യൂവൽ വൗച്ചർ, ഫിലിപ് ബ്ലൂടൂത്ത് സ്പീക്കർ, 6 സമ്മാനങ്ങളില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാവുന്ന ചൂസ് യുവർ ഗിഫ്റ്റ് സ്്ക്രാച്ച് ആന്റ് വിന്നിലൂടെ നേടാവുന്നതാണ്.

ഡീലർഷിപ്പുകളിൽ ഫോക്സ്‌വാഗൻ കാറുകള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനും നിങ്ങളുടെ പഴയ കാറുകള്‍ എക്സ്ചേഞ്ച് ചെയ്യാനുമുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ മികച്ച വായ്പ പദ്ധതിയായ പ്രതിവർഷം 7.99 പലിശ നിരക്കിലൂടെ ഫോക്സവാഗൻ സ്വന്തമാക്കാം. ഫോക്സ്‍വാഗൻ കാർ ഉപഭോക്താക്കൾക്കായുള്ള ആനുകൂല്യങ്ങളിൽ 25000 രൂപ വരെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 20,000 രൂപ വരെ ലോയൽറ്റി ബോണസും ഉൾപ്പെട്ടിരിക്കുന്നു.

ഫോക്സ്‌വാഗൻ ഭാഗ്യ‘വാൻ’ റോഡ്ഷോ

കൂടാതെ കൈനിറയെ സമ്മാനങ്ങളുമായി ഫോക്സ്‌വാഗൻ ഭാഗ്യ‘വാൻ’ കേരളത്തിലെ 100 സ്ഥലങ്ങളിൽ റോഡ്ഷോകൾ നടത്തുന്നു. ഓണത്തോട് അനുബന്ധിച്ച 14 ദിവസങ്ങളിലായി നടക്കുന്ന ഭാഗ്യ‘വാൻ’ റോഡ്ഷോ  ഒാഗസ്റ്റ് 29 ന് മുതൽ ആരംഭിച്ചു. ഭാഗ്യ‘വാനി’ലെ ഗെയിംഷോയിൽ പങ്കെടുത്താൽ കൈനിറയെ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. നാലു ലെവലുള്ള ഇൗ കളിയിലൂടെ ഒരുകൂട്ടം താക്കോലുകളുടെ സഹായത്തോടെ ഭാഗ്യം തിരഞ്ഞെടുക്കാം‌ം. ഭാഗ്യം ഒളിഞ്ഞിരിക്കുന്ന ബോക്സ് താക്കോലിന്റെ സഹായത്തോടെ തുറക്കുമ്പോൾ നിരവധി സമ്മാനങ്ങൾ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഒാരോ ഗെയിം ഷോയിൽ നിന്നും 10 പേർക്ക് തങ്ങളുടെ ഭാഗ്യം തിരഞ്ഞെടുക്കാം കളിയിലൂടെ 1 ലക്ഷം രൂപ വരെ നേടാവുന്നതാണ്്.

അത്യാകർഷമായ ഇൗ ഒാഫർ സ്വന്തമാക്കുവാന്‍ ഇന്നു തന്നെ ഫോക്സ്‌വാഗൻ സന്ദർശിക്കുക. ഒാഫറുകൾ നിബന്ധനകള്‍ക്ക് വിധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com