ADVERTISEMENT

ഹ്യുണ്ടേയ് കാർ വാങ്ങുന്നവരെ കാത്തിരിക്കുന്നത് ഉഗ്രൻ ഓഫറുകൾ. വിവിധ മോഡലുകളിൽ സ്വർണ നാണയങ്ങളും 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ഇളവുകളും ലണ്ടനിലേക്കൊരു യാത്രയുമാണ് ഹ്യുണ്ടേയ് ഉപഭോക്താക്കൾക്ക് നൽകുന്നത്. സെപ്റ്റംബർ അവസാനം വരെ നൽകുന്ന ഓണം ഓഫറിന്റേയും സെപ്്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ നൽകുന്ന ഫ്ലൈ ടു ലണ്ടൻ എന്നീ ഓഫറിന്റേയും ഭാഗമായാണ് സമ്മാനങ്ങൾ. സാൻട്രോ, എക്സെന്റ്, എലൈറ്റ് ഐ20, ഐ20 ആക്ടീവ്, വെർന, ക്രെറ്റ എന്നിവയുടെ കൂടെ ഓണ സമ്മാനമായി സ്വർണ നാണയങ്ങളും നൽകുന്നുണ്ട്. 

Santro
Santro

‌ചെറു കാറായ സാൻട്രോ വാങ്ങുമ്പോൾ 58000 രൂപ ഇളവുകൾ. ഏകദേശം 6000 രൂപ വില വരുന്ന 2 ഗ്രാം സ്വർണ നാണയവും 27000 രൂപയുടെ ഇൻഷുറൻസും 20000 രൂപ എക്സ്ചേഞ്ച് ബോണസും സർക്കാർ ജോലിക്കാർക്ക് നൽകുന്ന 5000 രൂപ ഓഫറും അടക്കമാണിത്. പഴയ ഇയോൺ, സാൻട്രോ എന്നിവ മാറ്റി പുതിയ സാൻട്രോ സ്വന്തമാക്കുന്നവർക്ക് 10000 രൂപ അധിക എക്സ്ചേഞ്ച് ബോണസും നൽകുന്നുണ്ട്.

hyundai-grandi10

ഗ്രാൻഡ് ഐ10നും എക്സ്‌സെന്റിനും റോഡ് ടാക്സ് അടക്കം കമ്പനി നൽകും. ചെറു കാറായ ഗ്രാൻഡ് ഐ10ന് 33000 രൂപയുടെ ഇൻഷുറൻസും 53000 രൂപയുടെ റോഡ് ടാക്സും 30000 രൂപ എക്സ്ചേഞ്ച് ബോണസും സർക്കാർ ജോലിക്കാർക്ക് നൽകുന്ന 5000 രൂപ ഓഫറും അടക്കം 1.21 ലക്ഷം രൂപയാണ് ഇളവ്. കോംപാക്റ്റ് സെ‍ഡാനായ എക്സ്‌സെന്റ് സ്വന്തമാക്കുമ്പോൾ 10000 രൂപ വില വരുന്ന 3 ഗ്രാം സ്വർണ നാണയം സമ്മാനമായി ലഭിക്കും. കൂടാതെ 60000 രൂപ റോഡ് ടാക്സും എക്സചേഞ്ച് ബോണസായി 30000 രൂപയും സർക്കാർ ജോലിക്കാർക്ക് നൽകുന്ന 5000 രൂപ ഓഫറും അടക്കം 1.05 ലക്ഷം രൂപയാണ് ഇളവുകളാണ് ലഭിക്കുക.

എലൈറ്റ് ഐ20യുടെ ഇറ, മാഗാന പ്ലസ് പതിപ്പുകൾക്ക് എക്സ്ചേഞ്ച് ബോണസായി 20000 രൂപയും സർക്കാർ ജോലിക്കാർക്ക് നൽകുന്ന 5000 രൂപ ഓഫറും അടക്കം 25000 രൂപ ലഭിക്കും. സ്പോർട്സ് പ്ലസ് മോഡലിനും അതിനു മുകളിലുള്ള മോഡലുകൾക്ക് 25000 രൂപ വരെയുള്ള ഓഫർ കൂടാതെ 20000 രൂപ വിലയുള്ള 6 ഗ്രാം സ്വർണനാണയവും സമ്മാനമായി ലഭിക്കുന്നുണ്ട്.

verna

ഐ 20 ആക്ടീവ് മോഡലിന് എക്സ്ചേഞ്ച് ബോണസ് 20000 രൂപയും സർക്കാർ ജോലിക്കാർക്ക് നൽകുന്ന 5000 രൂപ ഓഫറും അടക്കം 25000  രൂപ ലഭിക്കുമ്പോൾ സെഡാനായ വെർനയ്ക്ക് 20000 രൂപ വിലയുള്ള 6 ഗ്രാം സ്വർണ്ണനാണയവും എക്സ്ചേഞ്ച് ബോണസായ 30000 രൂപയും സർക്കാർ ജോലിക്കാർക്ക് നൽകുന്ന 10000 രൂപയും അടക്കം 60000 രൂപ ഇളവ് ലഭിക്കുന്നുണ്ട്.

ചെറു എസ്‌യുവിയായ ക്രേറ്റയുടെ 1.6 ലീറ്റർ പെട്രോൾ ഡീസൽ മോഡലുകൾക്ക് 50000 രൂപയുടെ സൗജന്യങ്ങളാണ് ലഭിക്കുന്നത്. 20000 രൂപ വിലയുള്ള 6 ഗ്രാം സ്വർണനാണയം 30000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നിവ അടക്കമാണത്. പ്രീമിയം സെഡാനായ എലാൻട്രയ്ക്കും എസ്‍യുവിയായ ട്യുക്സോണിനും 1.25 രൂപയുടെ സ്വർണ നാണയവും 75000 രൂപ എക്സ്ചേഞ്ചും അടക്കം 2 ലക്ഷം രൂപയുടെ ഇളവുകളാണ് ലഭിക്കുന്നത്.

hyundai-elantra

‌സെപ്റ്റംബർ മാസം വാഹനം സ്വന്തമാക്കുന്നവർക്ക് ട്രോളി ബാഗും ടിവിയും വാഷിങ് മെഷീനും ഫ്രിഡ്ജും അടക്കം 7400 മുതൽ 109990 രൂപ വരെ ഉറപ്പുള്ള സമ്മാനങ്ങളും ലഭിക്കുന്നു. കൂടാതെ സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 15 വരെ വാഹനം സ്വന്തമാക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന നാലു ദമ്പതികൾക്ക് ലണ്ടൻ യാത്രയും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നു. ചെൽസിയയുടെ സ്പോൺസർമാരായ ഹ്യുണ്ടേയ് ചെൽസിയ ‌എഫ്സിയുടെ ഹോം ഗ്രൗണ്ടിൽ മത്സരം കാണുന്നതിനുള്ള സുവർണാവസരവും നൽകുന്നു. ഈ മാസം അവസാനം വരെ വാഹനം സ്വന്തമാക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നത് രണ്ട് ഓഫറുകളിലെ സമ്മാനങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com