ADVERTISEMENT

ഭാവിയിലെ കാറുകൾ എങ്ങനെയായിരിക്കും എന്നതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. എങ്ങനെയായിരിക്കും ഭാവി എന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല. എന്നാൽ ബെൻഡിലിയുടെ അടുത്ത 100 വർഷം എങ്ങനെയായിരിക്കുമെന്ന് കമ്പനി പ്രവചിക്കുകയാണ് ഇഎക്സ്പി 100 ജിടിയിലൂടെ. 2035 ന് വേണ്ടിയുള്ള കൺസെപ്റ്റാണ് ബെൻഡ്‌ലി പ്രദർശിപ്പിച്ചത്. കമ്പനിയുടെ 100 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അടുത്ത നൂറു വർഷത്തേയ്ക്കുള്ള ഫ്യൂച്ചർ കാറുകളുടെ കൺസെപ്റ്റ് പ്രദർശിപ്പിച്ചത്.

bentley-exp-100-gt-4
Bentley EXP 100 GT

∙ ഇഎക്സ്പി 100 ജിടി: ആഡംബരവും നൂതന സാങ്കേതിക വിദ്യകളും ഒരുപോലെ ഒത്തിണങ്ങിയ ഇലക്ട്രിക് കാർ കൺസെപ്റ്റാണിത്. 5.8 മീറ്റർ നീളവും 2.4 മീറ്റർ വീതിയും 1900 കിലോഗ്രാം ഭാരവുമുണ്ട് ഈ കൺസെപ്റ്റ് മോഡലിന്.

bentley-exp-100-gt-3
Bentley EXP 100 GT

∙ എൽഇഡി ലൈറ്റുകൾ: ഏകദേശം 10000 എൽഇഡി ലൈറ്റുകളുണ്ട് വാഹനത്തിൽ. അതിൽ 6000 എണ്ണം ഉപയോഗിച്ചാണ് ഹെഡ്‌ലൈറ്റ് കൺസോൾ നിർമിച്ചിരിക്കുന്നത്. ഗ്രില്ലും ഹെഡ്‌ലൈറ്റും അടങ്ങി കൺസോൾ ആരേയും അദ്ഭുതപ്പെടുത്തും. പിന്നിൽ എൽഇഡി സ്ക്രീനും നൽകിയിട്ടുണ്ട്.

bentley-exp-100-gt-2
Bentley EXP 100 GT

∙ സ്മാർട്ട് കാർ: ശബ്ദ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കാറാണിത്. ഡ്രൈവറില്ലാതെയും ഓടും. നാലുപേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ രണ്ടു പേരെ ഉള്ളെങ്കിൽ മുൻ സീറ്റുകൾ പൂർണമായും പിന്നിലേക്ക് ഇറക്കാം. മുന്നിലെ ട്രങ്കിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധാനങ്ങൾ വാഹനത്തിനുള്ളലേക്ക് എത്തിക്കാനും സൗകര്യമുണ്ട്.

bentley-exp-100-gt-1
Bentley EXP 100 GT

∙ ഫ്രൂട്ട് ലതർ: മൃഗത്തോലിന് പകരം മുന്തിരിയുടെ തൊലികൊണ്ടുണ്ടാക്കിയ ലതറാണ് വാഹനത്തിൽ. ബ്രിട്ടീഷ് രാഞ്ജിയുടെ ഗാർഡുകൾക്ക് യുണിഫോം തുന്നുന്നവരാണ് സീറ്റുകൾ തയാറാക്കിയത്.

∙ ഇലക്ടിക് ആഡംബരം: ഒരു പ്രാവശ്യം ചാർജു ചെയ്താൽ 700 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ബാറ്ററിയാണ്. 80 ശതമാനം വരെ ചാർജ് സൂപ്പർ ചാർജർ ഉപയോഗിച്ചാൽ 15 മിനിറ്റിലാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com