ADVERTISEMENT

വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനം പെട്ടെന്ന് റോഡിലേയ്ക്ക് കയറിവരിക, വാഹനം ഓടിക്കുന്ന ആളുകള്‍ ഒരിക്കലെങ്കിലും നേരിട്ടിട്ടുള്ള അവസ്ഥയായിരിക്കും ഇത്. നമ്മുടെ റോഡുകളിൽ ബസുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. റോഡരുകിൽ നിർത്തിയിട്ട് ആളുകളെ കയറ്റുന്ന ബസിനെ മറികടന്ന് മുന്നിൽ എത്തുമ്പോഴായിരിക്കും പെട്ടെന്ന് അത് മുന്നോട്ടെടുക്കുക. ഇക്കാര്യത്തിൽ സ്വകാര്യ ബസ് എന്നോ കെഎസ്ആർടിസി എന്നോ വേർതിരിവില്ല എല്ലാവരും ഒറ്റക്കെട്ടാണ്.

ഇത്തരത്തിൽ അശ്രദ്ധമായ പ്രവർത്തികൊണ്ട് മറ്റുള്ള വാഹനങ്ങൾക്കാണ് അപകടം പറ്റുന്നതെന്ന് അറിഞ്ഞിട്ടു തന്നെയാകും ഇവരുടെ ഈ പെരുമാറ്റം. ഒരു പക്ഷേ മറ്റു വാഹനങ്ങളുടെ യാത്രികരുടെ ജീവൻ തന്നെ അപകടത്തിലാക്കിയേക്കാം ഈ പ്രവർത്തി. അത്തരത്തിലൊരു വിഡിയോയാണിത്, പെട്ടെന്നുള്ള തിരിയൽ മൂലം ഒരു നിരപരാധിയുടെ കാർ തലകുത്തനെ മറിഞ്ഞു. 

റഷ്യയിലാണ് സംഭവം നടന്നത്. റോഡ് അരികിൽ നിർത്തിയ കാർ പെട്ടെന്ന് റോഡിലേയ്ക്ക് പ്രവേശിച്ചതാണ് അപകടകാരണം. അതിൽ തട്ടി റോഡിലൂടെ നിയമം പാലിച്ച് വാഹനമോടിച്ചു വന്ന കാർ തലകുത്തനെ മറിഞ്ഞു. ഇരുവാഹനങ്ങളിലേയും യാത്രക്കാർക്ക് പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ടുകൾ. 

പ്രധാന റോഡിലേയ്ക്ക് കയറും മുമ്പേ ശ്രദ്ധിക്കു

∙ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ റോഡിലേയ്ക്ക് പ്രവേശിക്കും മുമ്പേ മറ്റുവാഹനങ്ങളില്ലെന്ന് ഉറപ്പുവരുത്തണം.

∙ പ്രധാന റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കായിരിക്കും എപ്പോഴും മുൻഗണന, അവർ പോയതിന് ശേഷം മാത്രമേ ഇടറോഡുകളിൽ നിന്ന് പ്രധാന റോഡിലേയ്ക്ക് പ്രവേശിക്കാവു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com