ADVERTISEMENT

ചെറു എസ്‌യുവി വിപണിയിൽ സമാനതകളില്ലാത്ത വിജയവുമായി മുന്നേറുകയാണ് ഹ്യുണ്ടേയ് വെന്യു. പുറത്തിറങ്ങി അഞ്ചു മാസത്തിനുള്ളിൽ 42681 വാഹനങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറി എന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്. കൂടാതെ 75000 ബുക്കിങ്ങും പുതിയ ചെറു എസ്‌യുവിക്ക് ലഭിച്ചു. 

സെഗ്മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായി മേയ് 21നാണ് വെന്യു വിപണിയിലെത്തിയത്. മാരുതി സുസുക്കി വിറ്റാര ബ്രേസ, ടാറ്റ നെക്സൻ, ഫോഡ് ഇകോസ്പോർട്, മഹീന്ദ്ര എക്സ്‌യുവി 300 തുടങ്ങിയവയോടു മത്സരിച്ചാണു വെന്യുവിന്റെ ഈ തകർപ്പൻ പ്രകടനം. നാല് എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളോടെ വിപണിയിലുള്ള വെന്യുവിന് 6.53 ലക്ഷം മുതൽ 11.14 ലക്ഷം രൂപ വരെയാണു വാഹനത്തിന്റെ ഷോറൂം വില. 83 ബി എച്ച് പി കരുത്തു സൃഷ്ടിക്കുന്ന 1.2 ലീറ്റർ പെട്രോൾ എൻജിനൊപ്പം മാനുവൽ ട്രാൻസ്മിഷനാണു കൂട്ട്.

120 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിനാവട്ടെ മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷനുകളോടെ ലഭ്യമാണ്. 90 ബി എച്ച് പി കരുത്ത് സൃഷ്ടിക്കുന്ന 1.4 ലീറ്റർ ഡീസൽ എൻജിനൊപ്പം മാനുവൽ ഗീയർബോക്സ് മാത്രമാണു ലഭിക്കുക. ആറു വകഭേദങ്ങളിലാണു ‘വെന്യു’ വിൽപനയ്ക്കുള്ളത്: ഇ, എസ്, എസ്‌എക്സ്, എസ്‌എക്സ് പ്ലസ്, എസ്‌എക്സ് ഡ്യുവൽ ടോൺ, എസ്‌എക്സ് (ഒ).

ഡാർക്ക് ക്രോം മുൻ ഗ്രിൽ, എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ് സഹിതം പ്രോജക്ടർ ഹെഡ്‌ലാംപ്, പ്രോജക്ടർ ഫോഗ് ലാംപ്, ക്രിസ്റ്റൽ ഇഫക്ടുള്ള എൽഇഡി ടെയ്ൽ ലാംപ്, റൂഫ് റയിൽ, ഷാർക് ഫിൻ ആന്റിന, ഡയമണ്ട് കട്ട് അലോയ് വീൽ, എട്ട് ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, പുഷ് ബട്ടൻ സ്റ്റാർട്/സ്റ്റോപ്, കീരഹിത എൻട്രി, വയർലെസ് ചാർജിങ്, ബ്ലൂലിങ്ക് കണക്ടിവിറ്റി സാങ്കേതികവിദ്യ തുടങ്ങിയവയൊക്കെ വെന്യുവിൽ ഹ്യുണ്ടേയ് ലഭ്യമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com