ADVERTISEMENT

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ കനത്ത പിഴയാണ് പൊലീസും മോട്ടോർ വാഹന വകുപ്പും പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്നത്. അടയ്ക്കാൻ വൈകിയാൽ സമൻസും പിന്നെ വാറന്റും എന്നാൽ രാഷ്ട്രീയക്കാർക്കും അധികാരികൾക്കും ഫൈൻ അടയ്ക്കാതെ നിയമം കാറ്റിൽ പറത്താം എന്നാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിഴ കണക്കുകൾ സൂചിപ്പിക്കുന്നത്.

fine-1
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ പിഴകൾ

കെഎൽ 01 സിബി 7400 നമ്പറും കെഎൽ 01 സിബി 8355 നമ്പറിലുമുള്ള ഇന്നോവ ക്രിസ്റ്റകളാണ് മുഖ്യമന്ത്രി ഉപയോഗിക്കുന്നത്. 2017 മുതൽ മോട്ടര്‍ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന്റെ ക്യാമറയിൽ 14 തവണയും പൊലീസിന്റെ ക്യാമറയിൽ രണ്ടു തവണയുമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങൾ അമിത വേഗത്തിന് കുടുങ്ങിയത്. എന്നാൽ രണ്ടു വർഷത്തിന് ശേഷവും പിഴ അടച്ചിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെ വെബ് സൈറ്റിൽ പറയുന്നത്.

fine-2
ധനമന്ത്രി‌യുടെ ഔദ്യോഗിക വാഹനത്തിന്റെ പിഴകൾ

പഴയ നിയമപ്രകാരം അമിതവേഗത്തിൽ 400 രൂപയാണ് ഫൈൻ, 16 നിയമ ലംഘനങ്ങൾക്കും ചേർന്ന് 6400 രൂപ പിഴയായി നൽകണം. ടൂറിസം ഡയറക്ടറുടെ പേരിലുള്ള വാഹനമായതുകൊണ്ട് ടൂറിസം വകുപ്പാണ് പിഴ ഒടുക്കേണ്ടത്. എന്നാൽ കഴിഞ്ഞ രണ്ടു വർഷത്തിൽ ഒരിക്കൽപോലും നിയമ ലംഘനത്തിന് പിഴനൽകിയിട്ടില്ലെന്നാണ് മോട്ടർവാഹന വകുപ്പിന്റെ വെബ്‌സൈറ്റിൽ സൂചിപ്പിക്കുന്നത്.

English Summary : CM Offical Cars Overspeed FIne Unpaid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com