ADVERTISEMENT

മഹീന്ദ്രയും ഫോഡും തമ്മിലുള്ള സഹകരണം പ്രഖ്യാപിച്ചത് അടുത്തിടെയാണ്. ഇരുവരും ചേർന്ന് രൂപീകരിച്ച സംയുക്ത സംരംഭത്തിൽ നിരവധി വാഹനങ്ങളാകും പുറത്തുവരിക. ഇവരുടെ സഹകരണം പ്രഖ്യാപിക്കുന്ന സമയത്ത് എസ്‌യുവികളെക്കുറിച്ചായിരുന്നു കമ്പനി മേധാവികൾ സംസാരിച്ചത്. എന്നാൽ എസ്‍യുവികൾ മാത്രമല്ല മരാസോയെ അടിസ്ഥാനപ്പെടുത്തി എംപിവിയും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങും.

ബ്രാൻഡ് എൻജിനിയറിങ്ങ് മാത്രമാക്കാതെ പൂർണമായും പുതിയ വാഹനമായിരിക്കും വികസിപ്പിക്കുക. മഹീന്ദ്ര മരാസോയിലെ ലാഡർ ഫ്രെയിം ഷാസിയും മുൻവീൽ ഡ്രൈവുമായിരിക്കും പുതിയ വാഹനത്തിൽ. എന്നാൽ കാഴ്ചയിൽ ഫോഡിന്റെ ബി മാക്സ് അല്ലെങ്കിൽ എ മാക്സ് എംപിവിയോടായിരിക്കും കൂടുതൽ സാമ്യം. ഏഴ് സീറ്റ്, എട്ടു സീറ്റ് പതിപ്പുകളിൽ വാഹനം വിപണിയിലെത്തും.

മരാസോയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ ഡീസൽ എൻജിന്റെ ബിഎസ് 6 വകഭേദവും വികസന ഘട്ടത്തിലുള്ള മഹീന്ദ്രയുടെ 1.5 ലീറ്റർ ടർബൊ പെട്രോൾ എൻജിനുമായിരിക്കും വാഹനത്തിലുണ്ടാകുക. മാനുവൽ ഗിയർബോക്സ് കൂടാതെ ഓട്ടമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനും വാഹനത്തിലുണ്ടാകും.

English Summary: Ford MPV Based On Mahindra Marazzo

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com