ADVERTISEMENT

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ നീം ജി നിരത്തില്‍. ഇന്നു രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണനാണ് നീംജിയുടെ ആദ്യ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. വ്യവസായ മന്ത്രി ഇപി ജയരാജൻ, ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എംഎൽഎ ഹോസ്റ്റിലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്കായിരുന്നു ആദ്യ യാത്ര.

kal-e-auto-2
കേരള ഓട്ടമൊബീൽസ് ലിമിറ്റഡ് പുറത്തിറക്കിയ പുതിയ ഇലക്ട്രിക് ഓട്ടോ ‘നീം ജി’ യിൽ കയറി നിയമസഭയിലേക്കു പോവുന്ന മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ.ശശീന്ദ്രൻ, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർ. എംഎൽഎ ക്വാർട്ടേഴ്സിൽ ഫ്ലാഗ് ഓഫ് ചടങ്ങിനു ശേഷമാണ് ഇവർ ‘ഇ’ഓട്ടോയിൽ സഞ്ചരിച്ചത്. ചിത്രം: മനോജ് ചേമഞ്ചേരി

പത്ത് ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനം കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ് (കെഎഎല്‍)  ഇ-ഓട്ടോ നിര്‍മിച്ച് നിരത്തിലിറക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്ത്യയില്‍ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ഓട്ടോ നിര്‍മാണത്തിന് യോഗ്യത നേടുന്നത്.

കാഴ്ചയിലും വലുപ്പത്തിലും സാധാരണ ഓട്ടോയെ പോലെ തന്നെയുള്ള ഇ–ഓട്ടോയിലും ഡ്രൈവര്‍ക്കും മൂന്നു യാത്രക്കാര്‍ക്കും സഞ്ചരിക്കാം. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ തദ്ദേശീയമായി നിര്‍മിച്ച 60 വാട്ട് ലിഥിയം അയൺ ബാറ്ററിയും രണ്ട് കെ.വി മോട്ടോറുമാണ് കെഎഎല്ലിന്റെ ഓട്ടോയിലുള്ളത്. മൂന്ന് മണിക്കൂര്‍ 55 മിനിറ്റ് കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോ മീറ്റര്‍ സഞ്ചരിക്കാം. ഒരു കിലോ മീറ്റര്‍ പിന്നിടാന്‍ 50 പൈസ മാത്രമാണ് ചെലവ് എന്നാണ് നിർമാതാക്കൾ പറയുന്നത്. സാധാരണ ത്രീപിന്‍ പ്ലഗ് ഉപയോഗിച്ച് ബാറ്ററി റീചാര്‍ജ് ചെയ്യാം. മൂന്നു വകഭേദങ്ങളിലായാണ് നീംജി വിപണിയിലെത്തുക അതിൽ ഉയർന്ന വകഭേദത്തിന് ഏകദേശം 2.80 ലക്ഷം രൂപയാണ് വില, അതിൽ 30000 രൂപ സർക്കാർ സബ്സിഡിയും ലഭിക്കും.

English Summary: Kerala Automobiles Electric Auto

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com