ADVERTISEMENT

ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി പോകുന്ന ആംബുലൻ‌സിന് മുന്നിൽ മാർഗ്ഗതടസം ഉണ്ടാക്കാതെ വഴിമാറിക്കൊടുക്കുന്നവരാണ് റോഡിലെ ഭൂരിഭാഗം ഡ്രൈവർമാരും. എന്നാൽ ചില സന്ദർഭങ്ങളിൽ ചില ആളുകൾ മാറിക്കൊടുക്കുക്കില്ല, അതുകാണുമ്പോൾ ഇവർ എന്താണ് ഇങ്ങനെ എന്നു വരെ കരുതിപോകും നമ്മൾ. സമാന സംഭവമാണ് ചേർത്തലയിൽ നിന്ന് ഗുരുതരാവസ്ഥയിൽ രോഗിയെയും കൊണ്ട്‌ എറണാകുളത്തേക്ക് പോകുന്ന ലൈഫ് സേവ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസിന്റെ ആംബുലൻസിന് നേരിട്ടത്.

തുടരെ തുടരെ ഹോൺമുഴക്കിയിട്ടും ആംബലൻസിന് മുന്നിൽ ടിപ്പർ ലോറി മാറാൻ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല കുറച്ച് അധികം നേരെ ടിപ്പർ ആംബുലൻസിന് മുന്നില്‍ വഴി മുടക്കി സഞ്ചരിച്ചു. ആംബുലൻസിനുള്ളിലുള്ളർ തന്നെയാണ് വിഡിയോ ചിത്രീകരിച്ചത്. അടിയന്തര സ്വഭാവമുള്ള വാഹനങ്ങൾക്ക് വഴി കൊടുക്കാതിരുന്നാൽ 10000 രൂപ വരെ പിഴ ഈടാക്കാം എന്ന് മോട്ടർവാഹന നിയമം അനുശാസിക്കവെയാണ് നിയമ ലംഘനം നടന്നത്. 

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കാം. നേരത്തെ അത്യാസന്നനിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുന്ന ആംബുലന്‍സിന്റെ വഴിതടഞ്ഞു വാഹനമോടിച്ച കുറ്റത്തിന് കൊച്ചിയിൽ ഒരു ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

English Summary: Tipper Lorry Blocking Ambulance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com