ADVERTISEMENT

കാസർകോട് വിവാഹ സംഘം സഞ്ചരിച്ച ബൈക്ക് റാലിയിലേക്ക് കാർ ഇടിച്ചു കയറി അപകടം. വിവാഹശേഷം വരന്റെയും  വധുവിന്റെയും വാഹനത്തിന് മുന്നിൽ സുഹൃത്തുക്കൾ നടത്തിയ ബൈക്ക് റാലിയ്ക്കിടെയാണ് അപകടം നടന്നത്. പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് കയറിയ ബൈക്ക് റാലിയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു.

ഇടിയിൽ ബൈക്കിൽ സഞ്ചരിച്ചവർ തെറിച്ചുവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. കാസര്‍കോട് മയ്യിച്ചയിലാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഡ്രൈവ് ചെയ്യുമ്പോൾ ഫോണ്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് സൂചന. നാലു പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. മുന്നിൽ പോയ വാഹനത്തിൽ സഞ്ചരിച്ചവർ എടുത്ത വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബൈക്കിൽ സഞ്ചരിച്ചവരാരും ഹെൽമറ്റും ഉപയോഗിച്ചിരുന്നില്ല.

വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ

വാഹനമോടിക്കുമ്പോൾ ഫോൺ വന്നാൽ വാഹനം സുരക്ഷിതമായ രീതിയിൽ പാർക്കു ചെയ്ത് ഫോൺ കൈകാര്യം ചെയ്യുക. മെസേജ് അയക്കണമെങ്കിൽ പോലും അങ്ങനെ ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ശ്രദ്ധ അൽപമൊന്നു തെറ്റിയാൽ ജീവൻ അപകടത്തിലാകാം എന്നോർക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com