ADVERTISEMENT

ദേശീയപാതകളിലെ അനധികൃത പാർക്കിങ് പലപ്പോഴും അപകടങ്ങളുണ്ടാക്കാറുണ്ട്. വഴിയരികിൽ അശ്രദ്ധമായി പാർക്ക് ചെയ്ത ലോറികളിൽ ഇടിച്ച് മരിക്കുന്ന യാത്രക്കാരുടെ എണ്ണവും കുറവല്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മറാത്തി പിന്നണി ഗായിക ഗീത മാലിയുടെ മരണം.

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുംബൈ നാസിക് ഹൈവേയിലുണ്ടായ അപകടമാണ് ഗായികയുടെ ജീവനെടുത്തത്. സുരക്ഷാ മുന്നറിയിപ്പുകളില്ലാതെ ഹൈവേയുടെ അരികിൽ പാർക്ക് ചെയ്ത ഗ്യാസ് ടാങ്കറിന്റെ പുറകിലിടിച്ചാണ് ഗായിക മരിച്ചത്. രണ്ടു മാസത്തെ യുഎസ് സന്ദർശനത്തിനു ശേഷം തിരികെയെത്തിയ ഗീതാ മാലിയും ഭർത്താവ് വിജയ്‌യും നാസിക്കിലെ വീട്ടിലേക്കു പോകും വഴി വ്യാഴാഴ്ച വൈകുന്നേരമാണ് കാർ അപകടത്തിൽപ്പെട്ടത്.

റോഡിന് കുറുകെ വന്ന നായയെ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതാണ് ലോറിയുടെ പിന്നിലിടിക്കാൻ കാരണം എന്നാണ് പൊലീസ് പറയുന്നത്. ഗീത മാലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചെന്നും ചെറിയ പരിക്കുകളോടെ ഭർത്താവ് രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ടുകൾ. ദേശീയപാതയിൽ അനധികൃത പാർക്കിങ് നടത്തി അപകടമുണ്ടാക്കിയതിന് ലോറി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

പാതയോരത്തെ പാർക്കിങ് അപകടകരം

ദേശീയപാതകളിലെ അനധികൃത പാർക്കിങ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്താറുണ്ട്. പാർക്കിങ്ങിനായി നൽകിയിട്ടുള്ള സ്ഥലത്തല്ലാതെ വാഹനം നിർത്തിയിടാൻ പാടുള്ളതല്ല. ബ്രേക്ക് ഡൗൺ ആകുകയാണെങ്കിൽ അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കണം എന്നാണ് നിയമം.

English Summary: Singer Geetha Mali Accident Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com