ഹെൽമെറ്റ് ധരിച്ചില്ല, പൊലീസ് പിഴ നൽകി, ബൈക്ക് തകർത്ത് റോഡിൽ ഇരുന്നു കരഞ്ഞ് യുവാവ്–വിഡിയോ

bike
Screen Grab
SHARE

വാഹനങ്ങളിലെ പിഴ ഇരട്ടിയിൽ അധികമാക്കിയതോടെ ട്രാഫിക് നിയമ ലംഘനങ്ങളിൽ പിടിക്കപ്പെടുന്നവർ പല തരത്തിലാണ് പ്രതികരിക്കുന്നത്. പൊലീസിനോട് കയർത്തും വഴക്കുണ്ടാക്കിയുമെല്ലാം പ്രതികരിക്കുന്നവർക്കിടയിൽ വൃത്യസ്തനാകുകയാണ് മീററ്റിൽ നിന്നുള്ള ഈ യുവാവ്. 

ഹെൽമെറ്റ് ധരിച്ചില്ല എന്ന കാരണത്താൽ പിഴ ചുമത്തിയത് സഹിക്കാനാവാതെ ബൈക്ക് തകർത്ത് റോഡിൽ ഇരുന്നു കരയുന്ന യുവാവിന്റെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഹെൽമെറ്റ് ധരിക്കാതെ എത്തിയ യുവാവ് പിടിയിലായത്.

തുടർ‌ന്ന് പിഴ നൽകാൻ ആവശ്യപ്പെട്ടതോടെ യുവാവ് സമനില തെറ്റിയതുപോലെ പെരുമാറുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് റോഡിലേക്ക് മറിച്ചിട്ട യുവാവ് ബൈക്ക് തകർക്കുകയും ഒടുവിൽ ബൈക്കിന് പുറത്തിരുന്ന് കരയുകയുമായിരുന്നു. 

English Summary: Youth fined for not wearing helmet destroys Bike

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA