ADVERTISEMENT

മോട്ടർ ജനറേറ്റർ യൂണിറ്റിൽ (എംജിയു) തകരാർ കണ്ടെത്തിയതിനെ തുടർന്ന് 63493 വാഹനങ്ങൾ തിരിച്ചു വിളിച്ച് പരിശോധിക്കാൻ മാരുതി സുസുക്കി.  2019 ജനുവരി ഒന്നു മുതൽ 2019 നവംബർ 21 വരെ നിർമിച്ച സിയാസ്, എർടിഗ, എക്സ്എൽ6 എന്നിവയുടെ പെട്രോൾ സ്മാർട്ട് ഹൈബ്രിഡ് പതിപ്പുകളാണ് തിരിച്ചുവിളിച്ച് പരിശോധിക്കുന്നത്.  തകരാർ കണ്ടെത്തിയാൽ എംജിയു സൗജന്യമായി മാറ്റി നിൽകുമെന്നും കമ്പനി അറിയിച്ചു.

ഘടകങ്ങൾ നൽകുന്ന വിദേശ നിർമാതാക്കൾ നിർമിച്ച എംജിയുയിലാണ് തകരാർ കണ്ടെത്തിയതെന്നും ഡിസംബർ 6 മുതൽ ഉപഭോക്താക്കളെ ബന്ധപ്പെടുത്തുടങ്ങിയെന്നും മാരുതി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും മാരുതിയോടുള്ള വിശ്വാസ്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ തിരിച്ചു വിളിച്ച് പരിശോധിക്കുന്നത് എന്നാണ് മാരുതി പറയുന്നത്. 

ഈ കാലഘട്ടത്തിൽ നിർമിച്ച വാഹനങ്ങളുടെ ഷാസി നമ്പർ മാരുതി സുസുക്കിയുടെ വെബ് സൈറ്റിൽ നൽകിയാൽ വാഹനത്തിന് പരിശോധന ആവശ്യമുണ്ടോ എന്ന് അറിയാനും സാധിക്കുമെന്നും മാരുതി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com