ADVERTISEMENT

ഒരു വാഹനം വാങ്ങുന്നതിന് മുമ്പ് അത് എത്രത്തോളം സുരക്ഷിതമാണ് വാർത്തകൾ കേട്ടും ക്രാഷ് ടെസ്റ്റ് റിസൾട്ടുകൾ പഠിച്ചുമായിരിക്കും ഉപഭോക്താക്കൾ തിരിച്ചറിയുന്നത്. എന്നാൽ മുംബൈയിലെ പനവേൽ കിയ ഷോറൂമിലെ ഡ്രൈവർ സെൽറ്റോസ് പൂർണ സുരക്ഷിതമാണെന്ന് ഉപഭോക്താക്കൾക്ക് കാണിച്ചു കൊടുത്തു. ഷോറൂമിന്റെ ഒന്നാം നിലയിൽ പാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അബദ്ധവശാൽ വാഹനം ചില്ലുകൾ തകർത്ത് താഴെ വീഴുകയായിരുന്നു.

ഷോറൂമിന് മുകളിൽ പ്രദർശനത്തിനായി വാഹനം തയാറാക്കുമ്പോൾ ഗിയർ ഇട്ടത് മാറിപ്പോയതാണ് അപകടകാരണം. അപകട സമയത്ത് ഡ്രൈവര്‍ മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വീഴ്ചയില്‍ എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ ഡ്രൈവര്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. താഴെ പാർക്ക് ചെയ്ത മറ്റൊരു സെൽറ്റോസിന് മുകളിലാണ് വാഹനം വീണത്. വീഴ്ചയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങൾക്കും പരിക്കുകളുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന എസ്‍യുവികളിലൊന്നാണ് സെൽറ്റോസ്. കഴിഞ്ഞ ഓഗസ്റ്റ് 22ന് അരങ്ങേറിയ സെൽറ്റോസിന് 9.69 ലക്ഷം രൂപ മുതലാണു ഷോറൂം വില. 1.5 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1.5 ലീറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് സെൽറ്റോസ് വിപണിയിലെത്തിയത്.

English Summary: Kia Seltos Falls Off From First Floor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com