ADVERTISEMENT

മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് (ബി എസ് ആറ്) നിലവാരത്തിലേക്ക് റോയൽ എൻഫീൽഡും. പുതുവർഷത്തെ വരവേൽക്കാൻ പുതിയ എൻജിൻ സഹിതമുള്ള ക്ലാസിക് 350 ഡീലർഷിപ്പുകളിലെത്തി തുടങ്ങി. ബൈക്കിലെ പുതിയ എൻജിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും റോയൽ എൻഫീൽഡ് പുറത്തുവിട്ടിട്ടില്ല. പൂർണമായും കറുപ്പ് നിറത്തിലുള്ള എൻജിനൊപ്പം അലോയ് വീലും പുത്തൻ നിറക്കൂട്ടും വേറിട്ട ടാങ്ക് ബാഡ്ജിങ്ങുമൊക്കെയാണു ബൈക്കിലുള്ളത്. 

എൻജിന്റെ നിലവാരം ഉയരുന്നതോടെ ബൈക്കിന്റെ വിലയേറുമെന്നും ഉറപ്പാണ്; നിലവിൽ 1.53 ലക്ഷം രൂപയാണ് ബി എസ് നാല് നിലവാരമുള്ള ക്ലാസിക് 350 മോട്ടോർ സൈക്കിളിന്റെ ഷോറൂം വില. അതേസമയം, നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള പുതുതലമുറ ക്ലാസിക് 350 അടുത്ത വർഷം മാത്രമേ അരങ്ങേറ്റം കുറിക്കൂ എന്നാണു സൂചന.

ക്ലാസിക്കിന്റെ പുതുതലമുറ പതിപ്പിൽ പൂർണമായ അഴിച്ചുപണിക്കാണു റോയൽ എൻഫീൽഡ് തയാറെടുക്കുന്നത്. ഇരട്ട ക്രേഡിൽ ഫ്രെയിം ഇടംപിടിക്കുന്നതിനൊപ്പം പുതിയ ക്ലാസിക്കിൽ ഓവർഹെഡ് കാംഷാഫ്റ്റ് രൂപകൽപ്പനയും പ്രതീക്ഷിക്കാം. കാഴ്ചയിൽ പുതുമകൾക്കു സാധ്യതയുണ്ടെങ്കിലും റോയൽ എൻഫീൽഡുകളുടെ വേറിട്ട വ്യക്തിത്വത്തിൽ മാറ്റം വരുത്താനിടയില്ല. ഭാവിയിലെ സിംഗിൾ സിലിണ്ടർ മോട്ടോർ സൈക്കിളുകളിൽ മെച്ചപ്പെട്ട യാത്രാസുഖം ഉറപ്പാക്കാനും നിർമാതാക്കൾ തീവ്രശ്രമം നടത്തുന്നുണ്ട്.

English Summary: Royal Enfield Classic 350 BS 6

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com