ADVERTISEMENT

‘ഇവിടെ  മീറ്റിങ്ങ് നടക്കുകയാണ് വേറെ വഴി പോകൂ...’ ആംബുലൻസിന്റെ വഴി തടഞ്ഞ് ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞ വാക്കുകളാണിത്. ഒരു ജീവന് ഞങ്ങളുടെ മീറ്റിങ്ങിന്റെ അത്രയും വിലയില്ലെന്ന തരത്തിലുള്ള പ്രവൃത്തിയാണ് ബംഗാളിലെ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ ഭാ‍ഗത്ത് നിന്നുണ്ടായത്. ഈ മാസം എട്ടാം തീയതിയാണ് സംഭവം നടന്നത്. ബംഗാളിലെ നദിയ ജില്ലയിൽ റാലിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. ആ സമയത്ത് അതുവഴി വന്ന ആംബുലൻസിനോട് വെറേ വഴി പോകാൻ ദിലീപ് ഘോഷ് ആവശ്യപ്പെടുകയായിരുന്നു.

സംഭവം വിവാദമായതിനെ തുടർന്ന് ആംബുലൻസ് തൃണമൂൽ കോൺഗ്രസ് അയച്ചതാണെന്നും തങ്ങളുടെ പരിപാടി അലങ്കോലമാക്കാനാണ് ആ സമയത്ത് അവിടെ ആംബുലൻസ് വന്നതെന്നുമാണ് ദിലീപ് ഘോഷിന്റെ ആരോപണം. എന്നാൽ ആംബുലൻസിനെ തടയുന്ന വിഡിയോ പുറത്തുവന്നതിനെ തുടർന്ന് സിഎഎ പ്രതിക്ഷേധത്തിനിടെ ആംബുലൻസിന് സുഖമമായി കടന്നുപോകാൻ വഴിയൊരുക്കുന്ന വിഡിയോ പോസ്റ്റ് ചെയ്ത് ഇത് ബിജെപിയുടെ ധാഷ്ട്യമാണെന്നാണ് ആളുകൾ പറയുന്നത്.

ഉച്ചത്തിൽ സൈറൻ മുഴക്കി പാഞ്ഞുവരുന്ന ആംബുലൻസ് ഒരു ജീവൻ രക്ഷിക്കാനുള്ള നേട്ടോട്ടത്തിലായിരിക്കും. റോഡിലെ തിരക്കുകളോ മറ്റു കാര്യങ്ങളോ അപ്പോൾ ആ വാഹനമോടിക്കുന്ന ഡ്രൈവറുടെ പരിഗണനയിൽ ഉണ്ടാകില്ല. എത്രയും പെട്ടെന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കുക എന്നതായിരിക്കും ആദ്യ ലക്ഷ്യം. അതുകൊണ്ട് തന്നെ ആംബുലൻസിന്റെ വഴിതടയുന്നത് ജയിൽ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.

ഒരു ജീവനാണ് ആംബുലൻസിൽ വഴി മാറൂ പ്ലീസ്

ആംബുലൻസിന് മുന്നിൽ വഴിമുടക്കി വാഹനമോടിക്കുന്ന ആളുകൾക്ക് പാഠമാവേണ്ട വിഡിയോയാണിത്. ആയിരക്കണക്കിന് ആളുകളാണ് സൈറന്റെ ശബ്ദം കേട്ട് സ്വമേധയാ മറിക്കൊടുത്തത്. എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷ.

English Summary: Bengal BJP Leader Block Ambulance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com