ADVERTISEMENT

നിയമം ലംഘിച്ചെത്തിയ ബൈക്ക് യാത്രികനെ പിടിക്കാൻ പൊലീസുകാരനും വെട്ടിച്ചുപോകാൻ യുവാക്കളും ശ്രമിച്ചപ്പോഴുണ്ടായ അപകട വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. മുംബൈയിലാണ് സംഭവം. മൂന്നു പേരെ കയറ്റി അമിത വേഗത്തിലെത്തിയ ബൈക്ക് തടയാൻ പൊലീസുകാരൻ മുന്നിലേക്ക് വരികയായിരുന്നു. എന്നാൽ വേഗത്തിലെത്തിയ ബൈക്കിന് പ്രതികരിക്കാനാവുന്നതിന് മുൻപ് തന്നെ അപകടം നടന്നു. പൊലീസുകാരൻ പെട്ടെന്ന് മുന്നോട്ടു വന്നതും ബൈക്ക് വേഗത്തിലായിരുന്നതുമാണ് അപകട കാരണം.

പൊലീസുകാരനെ ഇടിച്ചിട്ട വാഹനത്തിലെ മുന്നുപേരും റോഡിൽ വീഴുന്നതും വിഡിയോയിൽ കാണാം. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. റോഡിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

English Summary: Bike Accident in Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com