ADVERTISEMENT

ടൂറിസ്റ്റ് ബസിലെ ഫാനും ലൈറ്റും നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഡ്രൈവർ മരിച്ച സംഭവം റാന്നിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. ടൂറിസ്റ്റു ബസുകളുടെ മ്യൂസിക്ക് സിറ്റത്തിനും ടിവിയ്ക്കുമെല്ലാം വേണ്ടി വരുന്ന ഹൈവോള്‍ട്ടേജ് കറന്റിന് ഉപയോഗിക്കുന്ന ഇൻവെർട്ടറിൽ (എസി ഡിസി കൺവെർട്ടർ) നിന്ന് ഷോക്കേറ്റതാണ് അപകടകാരണം. ഡിസി കറന്റ് ഇൻവേർട്ടറിലൂടെ എസിയാക്കി കൺവേർട്ട് ചെയ്യുമ്പോൾ വന്ന ഹൈവോൾട്ടേജ് വൈദ്യുതിയാണ് അപകട കാരണം.

ടിവിയും വലിയ മ്യൂസിക്ക് സിസ്റ്റവുമെല്ലാം ടൂറിസ്റ്റു ബസുകളിൽ ഘടിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഇൻവേർട്ടറുകൾ ഘടിപ്പിക്കുന്നത്. നിയമപ്രകാരം മുൻകൂർ അനുമതിയില്ലാതെ ഇത്തരത്തിൽ ബസുകളിൽ ഇൻവേർട്ടറുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അപകടമുണ്ടായ ബസിന് അനുമതി ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ബസിൽ നിന്ന് ഇത്തരത്തിൽ ഷോക്കേറ്റുള്ള മരണം അപൂർവ്വമാണെന്നാണ് പൊലീസ് പറയുന്നത്. മരിച്ച ബിനു രാജന്റെ ഇടത് കൈവിരലിലും നെഞ്ചിലുമെല്ലാം പൊള്ളലേറ്റ പാടുകളുണ്ട്. അപകടം നടന്ന ഉടനെ തന്നെ റാന്നിയിലെ സ്വകാര്യം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com