ADVERTISEMENT

ഇറാന്റെ മിസൈലേറ്റ് ഉക്രൈൻ വിമാനം തകർന്ന വാർത്ത ഞെട്ടലോടെയാണ് ലോകം കേട്ടത്. 176 പേർ‍ മരണപ്പെട്ട അപകടത്തിന് ശേഷം വീണ്ടു ഇറാനിൽ നിന്നൊരു വിമാനാപകട വാർത്ത പുറത്തുവരുന്നു. ഇറാനിലെ മസാന്തരാൻ പ്രവിശ്യയിലെ റംസർ വിമാനത്താവളത്തിൽ നിന്നാണ് അപകടവാർത്ത പുറത്തുവരുന്നത്.  ഇറാന്റെ തലസ്ഥാനമായ തെഹ്‍റാനിൽ നിന്നെത്തിയ വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങി തൊട്ടടുത്തുള്ള തെരുവിലെ റോഡിലേയ്ക്ക് ഇറങ്ങുകയായിരുന്നു.

ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയതാണ് ജനവാസക്രേന്ദ്രത്തിലേക്ക് ഇടിച്ചുകയറാനുണ്ടായ കാരണം. വിമാനത്തിൽ 150 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സുരക്ഷിതമാണെന്നുമാണ് വാർത്തകൾ. ആർക്കും ഗുരുതര പരിക്കുകളില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിച്ചുണ്ട് – ഇറാൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.

ഇറാനിയൻ വിമാനകമ്പനിയായ കാസ്പിയൻ എയർലൈൻസിനെ മക്ഡൊണാൾഡ് ഡഗ്ലസ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇറാനിലെ മസാന്തരാൻ പ്രവിശ്യയിലെ രാജ്യാന്തര വിമാനത്താവളമായ റംസർ സമീപമുള്ള തെരുവിലെ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‌

English Summary: Iranian plane skids off runway, lands on a street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com