ADVERTISEMENT

മഹീന്ദ്രയുടെ പുതിയ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ അടക്കം നാലു പുതിയ വാഹനങ്ങളുടെ ആദ്യ പ്രദർശനം ഓട്ടോഎക്സ്പോയിൽ മഹീന്ദ്ര നടത്തും. എക്സ്‌യുവി 300 ഇലക്ട്രിക്, കെയുവി 100 ഇലക്ട്രിക് തുടങ്ങിയ വാഹനം കൂടാതെ എക്സ്‌യുവി 500 ന്റെ പുതിയ വകഭേദവും ഒരു ക്വാഡ്രാസൈക്കിളും കമ്പനി പ്രദർശിപ്പിച്ചേക്കും. ബിഎസ് 6 എൻജിനും പുതിയ രൂപവുമായി അടിമുടി മാറിയായിരിക്കും പുതിയ എക്സ്‍‌യുവി 500 എത്തുക. 2017 ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച എക്സ്‍എവിഎൽ എസ്‍യുവി കൺസെപ്റ്റുമായി പുതിയ എക്സ്‍‌യുവിക്ക് സാമ്യമുണ്ടാകുമെന്നാണ് അനൗദ്യോഗിക വിവരം. 

‌‌‌മഹീന്ദ്ര ഇലക്ട്രിക് സ്കേലബ്ൾ മൊഡ്യുലർ ആർക്കിടെക്ചർ ആവും വൈദ്യുത എക്സ് യു വി 300 മോഡലിന് അടിത്തറയാവുക. ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ ഓടുന്ന എസ്‌യുവിക്ക് മണിക്കൂറിൽ 150 കിലോമീറ്റർ ആണു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. ഇതിനായി 130 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാകും മഹീന്ദ്ര ഘടിപ്പിക്കുക.

ചെറു എസ്‍യുവിയായ കെയുവിക്ക് 130 മുതൽ 150 വരെ സഞ്ചാരദൂരം നൽകാനായിരിക്കും മഹീന്ദ്ര ശ്രമിക്കുക. പത്തു ലക്ഷത്തിൽ താഴെ വിലയുള്ള ഇലക്ട്രക് എസ്‍യുവിയായിട്ടാകും കെയുവി എത്തുക. ബജാജ് ക്യൂട്ടിനോട് ഏറ്റുമുട്ടാനെത്തുന്ന ക്വാഡ്രിസൈക്കിളായിരിക്കും നാലാമത്തെ വാഹനം.

English Summary: Mahindra In Auto Expo 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com