ADVERTISEMENT

ചൈനീസ് കാർ നിർമാതാക്കളായ ഹൈമ ഒാട്ടമൊബൈൽ തങ്ങളുടെ ബജറ്റ് ഇലക്ട്രിക് കാറായ ഹൈമ ഇ1 ഇവി ഒാട്ടോ എക്സ്പോ വേദിയിൽ പുറത്തിറക്കി. 34 കിലോവാട്ട് ശേഷിയുള്ള ലിഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്ന വാഹനത്തിന്റെ റേഞ്ച് 352 കിലോമീറ്ററാണ്. 10 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ വില.

വളരെ ലളിതമായ ഡിസൈനാണ് ഹൈമ ഇ1–ന്റേത്. എന്നാൽ എക്സ്പോയിൽ പ്രദർശിപ്പിക്കട്ടതിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും ഇന്ത്യയിലിറങ്ങുന്ന വാഹനമെന്ന് ഹൈമയുടെ പങ്കാളികളായ ബേഡ് ഇലക്ട്രിക് അറിയിച്ചു. ടോൾബോയ് ഡിസൈനുള്ള സിറ്റി ഡ്രൈവിനു യോജിച്ച വാഹനമാണ് ഇ1 ഇവി. 

54എച്ച്പി കരുത്തും 140 എൻഎം ടോർക്കും 34 കിലോവാട്ട് ബാറ്ററി ഉൽപ്പാദിപ്പിക്കും. 302 കിലോമീറ്ററാണ് റേഞ്ചെങ്കിലും തുടർച്ചയായി 60 കിമീ വേഗതയിൽ താഴെ സഞ്ചരിച്ചാൽ ഇതു 352 വരെയായി ഉയരും.

മറ്റു മൂന്നൂ മോഡലുകൾ കൂടി അവതരിപ്പിച്ചെങ്കിലും ഹൈമയുടെ ഇന്ത്യയിലെ ഒൗദ്യോഗിക അരങ്ങേറ്റം ഇ1–ലൂടെ ആകും എന്നാണ് കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. വാഹനഭാഗങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ അസംബിൾ ചെയ്ത് നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com