ADVERTISEMENT

ആഗോള വിപണികളിൽ കിടിലന്‍ പ്രകടനം കാഴ്ചവച്ച ജിമ്നിക്ക് ഇന്ത്യൻ നിരത്തുകളിലും നിരവധി ആരാധകരുണ്ട്. എന്നാൽ എന്നാണ് ഈ ചെറു ഓഫ് റോഡര്‍ ഇന്ത്യൻ  നിരത്തിലേക്കെത്തിക്കുന്ന വിവരം വാഹന നിർമാതാക്കൾ വ്യക്തമാക്കിയിരുന്നില്ല. എന്തായാലും കാത്തിരിപ്പിനു വിരാമമായിരിക്കുന്നു, ജിപ്സിയുടെ പുതു തലമുറ ജിമ്നിയെ ഓഫ് റോഡ് വാഹന പ്രേമികൾക്കായി ഇത്തവണത്തെ ഓട്ടോ എക്സ്പോയിലെങ്കിലും അവതരിപ്പിച്ചിരിക്കുകയാണ് മാരുതി. ഉടൻ തന്നെ ഇന്ത്യൻ നിരത്തുകളിൽ ജിമ്നിയെ തേരോട്ടം കാണാം.

Jimny-india

ജപ്പാനിലായിരുന്നു ജിമ്നിയുടെ അരങ്ങേറ്റം പിന്നാലെ വിവിധ വിദേശ വിപണികളിലും തരംഗമായി മാറി. നാലാം തലമുറ, 3 ഡോർ ഓഫ് റോഡറിന്റെ ഷോർട് വീൽബേസ് മോഡലുകൾ നെക്സ ഔട്ട്​ലെറ്റുകളിലൂടെ വിപണി പ്രവേശനം നടത്തുമെന്ന പ്രതീക്ഷയിലാണ്  വാഹന പ്രേമികൾ. ഓഫ് റോഡ് ഡ്രൈവിങിനു പുറമെ യാത്രാസുഖവും ഉറപ്പുവരുത്തുന്ന രീതിയിലാണ് നാലാം തലമുറ വാഹനത്തിന്റെ രൂപകൽപന. ദൃഢതയുള്ള ലാഡർ ഫ്രെയിം ഷാസിയും എയർ ബാഗ്, എ ബി എസ്, ഇ എസ് പി, പവർ സ്റ്റീയറിങ്, റിവേഴ്സ് പാർക്കിങ് സെൻസറുമൊക്കെയുള്ള ടച് സ്ക്രീൻ ഇൻഫോടെയ്ന്മെന്റ് സിസ്റ്റം വാഹനത്തിലുണ്ടാവും. 

റിയർ വീൽ ഡ്രൈവ് ഡ്രൈവ് ലേ ഔട്ടുള്ള ‘ജിമ്നി’ ആവശ്യഘട്ടത്തിൽ മാത്രമാണ് ഓൾ വീൽ ഡ്രൈവായി മാറുക. 660 സിസി, 3 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ വകഭേദവും 1.5 ലീറ്റർ, നാലു സിലിണ്ടർ കെ സീരീസ്, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിൻ വകഭേദവുമാണ് വിവിധ രാജ്യങ്ങളിൽ ലഭ്യമായിരിക്കുന്നത്.  5 സ്പീഡ് മാനുവൽ നാലു സ്പീഡ് ഓട്ടമാറ്റിക് ഗിയർ സംവിധാനവുമാണ് വിപണിയിൽ ലഭ്യമായിരിക്കുന്നത്. ഗുജറാത്തിൽ സുസുക്കി സ്ഥാപിച്ച നിർമാണശാലയിൽ നിന്നാവും ജിമ്നി പുറത്തെത്തുകയെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com