സ്കോഡയുടെ വൈദ്യുത എസ്‌യുവി എന്യാക്

skoda-enyaq
Skoda Enyaq
SHARE

സ്കോഡ ഓട്ടോയുടെ ആദ്യ വൈദ്യുത എസ് യു വിക്ക് എന്യാക് എന്നു പേരിട്ടു. ജീവന്റെ ഉറവിടം എന്നർഥം വരുന്ന ഐറിഷ് വാക്കായ എന്യയിൽ നിന്നാണു സ്കോഡ പുത്തൻ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പേരു കണ്ടെത്തിയത്. 

വൈദ്യുത വാഹന വ്യാപാരത്തിനുള്ള ‘ഐ വി’ ഉപ ബ്രാൻഡിലാവും എന്യാക് വിൽപ്പനയ്ക്കെത്തുക; മിക്കവാറും 2022 അവസാനത്തോടെ പുതിയ എസ് യു വി വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ചു തുടങ്ങാനാവുമെന്നാണു സ്കോഡയുടെ പ്രതീക്ഷ.

വൈദ്യുത വാഹന മോഡലുകൾക്കായി വികസിപ്പിച്ച അയോൺ മൊഡുലാർ ഇലക്ട്രിഫിക്കേഷൻ ടൂൾകിറ്റ്(എം ഇ ബി) പ്ലാറ്റ്ഫോമാവും ‘എന്യാക്കി’ന് അടിത്തറയാവുക. വാഹനത്തിലെ വൈദ്യുത പവർട്രെയ്നിനെ സൂചിപ്പിക്കാനാണ് ‘ഇ’യിൽ ആരംഭിക്കുന്ന പേരു തന്നെ എസ് യു വിക്കായി തിരഞ്ഞെടുത്തതെന്നും സ്കോഡ വിശദീകരിക്കുന്നു.

അഞ്ചു വർഷത്തിനകം മൊത്തം വാഹന വിൽപ്പനയുടെ നാലിലൊന്നും വൈദ്യുത, പ്ലഗ് ഇൻ ഹൈബ്രിഡ് മോഡലുകളുടെ വിഹിതമായി മാറുമെന്നാണു സ്കോഡയുടെ കണക്കുകൂട്ടൽ. വൈദ്യുതീകരിച്ച വാഹനങ്ങളുടെ വികസനത്തിനായി അടുത്ത വർഷത്തിനകം 200 കോടി യൂറോ(15,518 കോടിയോളം രൂപ) നിക്ഷേപിക്കാനും സ്കോഡയ്ക്കു പദ്ധതിയുണ്ട്. 

വൈദ്യുത വാഹനങ്ങളുടെ വികസനത്തിനപ്പുറം ആധുനികവും പരിസ്ഥിതി സൗഹൃദവുമായ സഞ്ചാര സാധ്യതകളുടെ സമഗ്രമായ ആവാസവ്യവസ്ഥ തന്നെ വികസിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്.

English Summary: Skoda Enyaq Electric SUV

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA