ആംബുലൻസിന്റെ വഴി തടഞ്ഞ് ടൂറിസ്റ്റ് ബസ്, ചോദ്യം ചെയ്തപ്പോൾ തല്ല് – വിഡിയോ

ambulance
ScreenGrab
SHARE

രോഗിയെ എടുക്കാൻ കുതിച്ച ആംബുലൻസിന് വഴി നൽകാതെ ടൂറിസറ്റ് ബസ്. കോഴിക്കോട് ഈങ്ങാപ്പുഴയ്ക്ക് സമീപമാണ് സംഭവം നടന്നത്. ഈ മാസം മൂന്നാം തിയതി രാവിലെ താമരശ്ശേരിയില്‍ നിന്ന് ഒരു രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കണമെന്ന് അറിയിപ്പ് കിട്ടിയതിനെ തുടർന്ന് രോഗിയ കയറ്റാനായി താമരശ്ശേരിക്ക് പോകുകയായിരുന്നു ആംബുലൻസ്.

പിന്നാലെ എത്തിയ ടൂറിസ്റ്റ് ബസ് ഹോൺ മുഴക്കി മുന്നില്‍ കടക്കാന്‍ ശ്രമം നടത്തികൊണ്ടേയിരുന്നു എന്ന് വിഡിയോയിൽ നിന്ന് മനസിലാകും. പിന്നീട് മുന്നില്‍ കയറി ആംബുലന്‍സിന് സൈഡ് കൊടുക്കാതിരിക്കുകയായിരുന്നു. ഈങ്ങാപ്പുഴയില്‍ വെച്ച്‌ നാട്ടുകാരിൽ ഒരാൾ ബസ് തടഞ്ഞ് വഴി നല്‍കാത്തത് ചോദ്യം ചെയ്തപ്പോൾ ബസ് ജീവനക്കാര്‍ ഇറങ്ങി ആംബുലൻസ് ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ ബസ് തടഞ്ഞ് പൊലീസില്‍ ഏല്‍പ്പിച്ചു.

ഒരു ജീവനാണ് ആംബുലൻസിൽ, വഴി മാറൂ പ്ലീസ്

ആംബുലൻസിന് മുന്നിൽ വഴിമുടക്കി വാഹനമോടിക്കുന്ന ആളുകൾക്ക് പാഠമാവേണ്ട വിഡിയോയാണിത്. ആയിരക്കണക്കിന് ആളുകളാണ് സൈറന്റെ ശബ്ദം കേട്ട് സ്വമേധയാ മറിക്കൊടുത്തത്. എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്. പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴിയൊരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. ഇത്തരം നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 10000 രൂപ പിഴയും കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കലുമാണ് ശിക്ഷ.

English Summary: Tourist Bus Not Giving Way to Ambulance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
FROM ONMANORAMA