ADVERTISEMENT

പക്ഷിയെപ്പോലെ ആകാശത്ത് പറക്കണം എന്ന മനുഷ്യന്റെ ആഗ്രഹത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്. റൈറ്റ് സഹോദരന്മാർ വിമാനം പറത്തി ആകാശത്തിന്റെ അനന്ത സാധ്യതകൾ നമുക്കുമുന്നിൽ തുറന്നിട്ടു. എന്നാൽ വിമാനങ്ങൾ മാത്രമായിരിക്കില്ല വരും തലമുറയുടെ ആകാശയാത്രകൾക്ക് കൂട്ടാക്കുക. ആളെക്കയറ്റും ഡ്രോൺ, ഹോവർക്രാഫ്റ്റ് എന്നിവ മുതൽ ജെറ്റ്പാക്ക് വരെ വരും കാലങ്ങളുടെ ഗതാഗത സങ്കൽപം വരെ മാറ്റും എന്നതിന് തെളിവാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ.

ദുബായ് എക്സ്പോയുടെ ഭാഗമായാണ് ജെറ്റ്മാൻ എന്ന വിളിപ്പേരുള്ള ജെറ്റ്പാക്കിന്റെ പരീക്ഷണ പറക്കൽ നടന്നത്. ജുമേറ ബീച്ച് റെഡിസൻസിൽ നിന്ന് പറന്നുയർന്ന ജെറ്റ്പാക്കിനുള്ളിൽ വിൻസ് റെഫ്റ്റ് എന്ന പൈലറ്റായിരുന്നു. 6000 അടി ഉയരത്തിൽ വരെ പറക്കാൻ ജെറ്റ്പാക്കിന് കഴിഞ്ഞു. 240 കിലോമീറ്ററായിരുന്നു പരീക്ഷണ പറക്കലിലെ പരമാവധി വേഗം. എട്ടു സെക്കന്റിൽ 200 മീറ്റർ ഉയരം താണ്ടിയ ജെറ്റ്പാക്കിന്റെ പറക്കൽ മൂന്നരമിനിറ്റ് നീണ്ടു.

ജെറ്റ്മാൻ ദുബായ്‍യുടെ ജെറ്റ് വിങ്സ് പ്രൊജക്റ്റിന്റെ ഭാഗമാണ് ജെറ്റ്പാക്ക്. ‌ഫൈബർ ചിറകുകളും നാലു ചെറു ജെറ്റ് എൻജിനുകളും ഉപയോഗിക്കുന്ന ജെറ്റ്പാക്കിന് 400 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ സാധിക്കുമെന്നാണ് പറയുന്നത്. പുതിയൊരു ചരിത്രം പിറക്കുന്നു എന്നാണ് വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

English Summary: Jet Pack In Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com