ADVERTISEMENT

പുറത്തിറങ്ങി വളരെ പെട്ടെന്നു തന്നെ വാഹന വിപണിയിലെ സൂപ്പർതാരമായി മാറിയ വാഹനമാണ് കിയ സെൽറ്റോസ്. കുറച്ചു മാസങ്ങൾകൊണ്ടു തന്നെ ഇന്ത്യയിൽ ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു വാഹനങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച സെൽറ്റോസിന് നിരവധി ആരാധകരാണുള്ളത്. മലയാള സിനിമാ ലോകത്തും സെൽറ്റോസിന് നിരവധി ആരാധകരുണ്ട്. യുവനടൻ ആന്റണി പെപ്പെ, കൈലാഷ്, നടനും തിരക്കഥാകൃത്തുമായ ബിപിൻ, സംവിധായകൻ എംഎ നിഷാദ് എന്നിവരാണ് അടുത്തിടെ സെൽറ്റോസ് സ്വന്തമാക്കിയത്. ‌‌

ആന്റണി വർഗീസ് പെപ്പെ

antony

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി പെപ്പെ കഴിഞ്ഞ ദിവസമാണ് സെൽറ്റോസ് സ്വന്തമാക്കിയത്. സെൽറ്റോസിന്റെ ജിടി ലൈന്റെ പെട്രോൾ വകഭേദമാണ് താരം സ്വന്തമാക്കിയത്.

ബിബിൻ 

bibin

‌തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് സുഹൃത്ത് വിഷ്ണു ഉണ്ണികൃഷ്ണന്റെ കൂടെയാണ് പുതിയ വാഹനം സ്വന്തമാക്കാനെത്തിയത്. സെൽറ്റോസിന്റെ ടെക്‌ലൈനാണ് താരം വാങ്ങിയത്. എന്നാൽ വകഭേദം ഏതെന്ന് വ്യക്തമല്ല.

കൈലാഷ്

kalisah

പ്രമുഖ നടൻ കൈലാഷും അടുത്തിടെ സെൽറ്റോസ് സ്വന്തമാക്കി. സെൽറ്റോസിന്റെ ടെക്‌ലൈനാണ് താരം വാങ്ങിയത്. എന്നാൽ വകഭേദം ഏതെന്ന് വ്യക്തമല്ല.

എംഎ നിഷാദ്

ma-nishad

സൂപ്പർ ഹിറ്റ് സംവിധായകൻ എം എ നിഷാദാണ് സെൽറ്റോസ് സ്വന്തമാക്കിയ മറ്റൊരു സെലിബ്രിറ്റി. നിഷാദ് സെൽറ്റോസിന്റെ കെ പ്ലെസ് വകഭേദമാണ് സ്വന്തമാക്കിയത്.

രണ്ടു ട്രിം ലൈനുകളിലാണു സെൽറ്റോസ് എത്തുന്നത്. ടെക് ലൈൻ(എച്ച്ടി ശ്രേണി), സ്പോർട്ടി രീതിയിലുള്ള ജി ടി ലൈൻ(ജിടി ശ്രേണി). സ്പോർട്ടി പതിപ്പായ ജി ടി യിൽ പുറംഭാഗത്ത് റെഡ് അക്സന്റ്, സവിശേഷ രൂപകൽപ്പനയുള്ള അലോയ് വീൽ, കറുപ്പ് അകത്തളം, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിങ് തുടങ്ങിയവയൊക്കെയുണ്ട്. മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ്(ബി എസ് ആറ്) നിലവാരം പാലിക്കുന്ന മൂന്ന് എൻജിൻ സാധ്യതകളാണു സെൽറ്റോസിലുള്ളത്. രണ്ടു പെട്രോളും ഡീസലും. 1.5 ലീറ്റർ പെട്രോൾ എൻജിന് 115 ബി എച്ച് പിയോളം കരുത്തും 144 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

ആറു സ്പീഡ് മാനുവൽ, സി വി ടി ഓട്ടമാറ്റിക് ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. 1.4 ലീറ്റർ, ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിന് 140 ബിഎച്ച്പി വരെ കരുത്തും 242 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയർബോക്സുകാണു ട്രാൻസ്മിഷൻ. 1.5 ലീറ്റർ ഡീസൽ എൻജിനാവട്ടെ 115 ബി എച്ച് പി കരുത്തും 250 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവൽ, ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് ഗീയർബോക്സാണു ട്രാൻസ്മിഷൻ.

English Summary: Mallywood Actors and Their Kia Seltos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com