ADVERTISEMENT

പുറത്തിറങ്ങി എട്ടുമാസം പിന്നിടുമ്പോൾ 50000 ബുക്കിങ്ങുകൾ നേടി മുന്നേറുകയാണ് എംജിയുടെ ഇലക്ട്രിക് എസ്‌യുവി ഹെക്ടർ. ജൂൺ അവസാനം വിപണിയിലെത്തിയ എസ്‍യുവിയുടെ 20000 യൂണിറ്റുകൾ ഇതുവരെ നിരത്തിലെത്തിച്ചെന്നും കമ്പനി അറിയിച്ചു. എംജിയുടെ രണ്ടാമത്തെ വാഹനം സിഎസ് ഇവിയും കഴിഞ്ഞ മാസം കമ്പനി വിപണിയിലെത്തിച്ചിരുന്നു. മികച്ച പ്രതികരണമാണ് സിഎസ് ഇലക്ട്രിക്കിനും ലഭിക്കുന്നത്. 

കഴിഞ്ഞ വർഷം ജൂൺ 27നാണ് എംജി ഹെക്ടർ വിപണിയിലെത്തിയത്. പെട്ടെന്നുതന്നെ ജനശ്രദ്ധ ആകർഷിച്ച ഹെക്ടറിനു ദിവസങ്ങൾക്കകം 28,000 ബുക്കിങ്ങാണു ലഭിച്ചത്. തുടർന്ന് ഹെക്ടറിന്റെ ബുക്കിങ് തന്നെ എംജി നിർത്തിവച്ചിരുന്നു. വീണ്ടും സെപ്റ്റംബർ 29നാണ് എം ജി മോട്ടോർ ഇന്ത്യ ഹെക്ടർ ബുക്കിങ് ആരംഭിച്ചത്. 

നാലു എൻജിൻ - ഗീയർബോക്സ് പതിപ്പുകളോടെയാണ് ഹെക്ടർ വിൽപനയ്ക്കുള്ളത്. 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ടായി മാനുവൽ, ഡി സി ടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്. മൈൽഡ് ഹൈബ്രിഡ് അസിസ്റ്റ് സഹിതമുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനു കൂട്ട് മാനുവൽ ഗീയർബോക്സ് മാത്രമാണ്. രണ്ടു ലീറ്റർ ടർബോ ഡീസൽ ഗീയർബോക്സും മാനുവൽ ട്രാൻസ്മിഷനോടെ മാത്രമാണു വിൽപനയ്ക്കുള്ളത്.

English Summary: MG Hector Got 50000 Bookings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com