24 കി.മീ മൈലേജുമായി ഡിസയർ സ്മാർട്ട് ൈഹബ്രിഡ്
Mail This Article
ഇന്ധനക്ഷമത കൂടിയ 1.2 ഡ്യുവല്‍ജെറ്റ് സ്മാർട് ഹൈബ്രിഡ് എൻജിനുമായി ഡിസയർ എത്തുന്നു. അടുത്ത മാസം പുതിയ ഡിസയർ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. നിലവിലെ 1.2 കെ സീരിസ് എൻജിനോടൊപ്പമാണോ പുതിയ ഹെബ്രിഡ് എൻജിൻ മോഡലും ലഭിക്കുക എന്ന് വ്യക്തമല്ല.
മാരുതി സുസുക്കി ബലേനോയിലെ 1.2 ഡ്യുവൽജെറ്റ് വിവിടി സ്മാർട് ഹൈബ്രിഡ് എൻജിൻ തന്നെയാകും പുതിയ ഡിസയറിന്. 89 ബിഎച്ച്പി കരുത്തും 113 എൻഎം ടോർക്കുമുള്ള ഈ എൻജിന് 24 കിലോമീറ്റർ മൈലേജുണ്ടാകും. സുസുക്കിയുടെ സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയിലെ ഐഡിൽ സ്മാർട്ട് സ്റ്റോപ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മാരുതി ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നത്.
എൻജിനിൽ മാത്രമല്ല അടിമുടി മാറ്റങ്ങളുമായിട്ടാണ് പുതിയ ഡിസയർ എത്തുക. ബംബറിനും ഗ്രില്ലിനുമെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം എന്നാണ് വാർത്തകൾ.