ADVERTISEMENT

ജീപ്പിന്റെ രൂപഭംഗിയിലെത്തുന്ന പുതിയ ഥാർ ഈ വർഷം പകുതിയോടെ വിപണിയിലെത്തും. കഴിഞ്ഞ മാസം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിക്കുമെന്ന് കരുതിയ വാഹനമാണിത്. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിക്കാതെ ഈ വർഷം പകുതിയോടെ വാഹനം വിപണിയിലെത്തിക്കാനാണ് മഹീന്ദ്ര ശ്രമിക്കുന്നത്.

new-mahindra-thar-spy-images4

പുതിയ ഥാറിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. പുതിയ ഥാറിന്‌ കൂടുതൽ വലുതും അൽപം കൂടി ഓഫ്‌ റോഡ്‌ ഫ്രണ്ട്‌ലിയുമായ രൂപമാണ്. പുതിയ ഡിസൈനിലുള്ള അലോയ് വീൽ, പിന്നിൽ സ്പെയർ ടയർ എന്നിവയും ഥാറിൽ കാണാം. എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ ഡിസൈൻ എന്നിവ പതുക്കിയിട്ടുണ്ട്. മുൻവശത്ത്, പുതിയ ഹെഡ്‌ലാമ്പുകളും പുതുക്കിയ ഫ്രണ്ട് ഗ്രിൽ ഫാസിയയും വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്.

new-mahindra-thar-spy-images

പുതു ഥാറിന്റെ കാബിന് അകത്ത് പുത്തൻ ഡാഷ്‌ബോർഡ് ഡിസൈനാണുള്ളത്. ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ എന്നിവയും ഉണ്ടാകും. ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും.

new-mahindra-thar-spy-images3

140 ബിഎച്ച്പി ഉൽപാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എൻജിനാകും പുതിയ ഥാ‌റിലുണ്ടാകുക. കൂടാതെ 190 ബിഎച്ച്പിയുള്ള 2.2 ലീറ്റർ െപട്രോൾ എൻജിനും ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നവീകരണങ്ങൾ ഥാറിന്റെ വില കൂട്ടുമെന്നും സൂചനകൾ നൽ‌കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com