ADVERTISEMENT

ആദ്യ വാഹനമായ സെൽറ്റോസ് പുറത്തിറക്കി ഒരു വർഷം പിന്നിടുന്നതിന് മുൻപ് തന്നെ ഇന്ത്യൻ വിപണിയിൽ ഏറ്റവും വിൽപനയുള്ള പാസഞ്ചർ കാർ കമ്പനികളുടെ പട്ടികയിൽ മൂന്നാമത് എത്തി കിയ. ടാറ്റയെ പിന്തള്ളിയാണ് കിയ മൂന്നാം സ്ഥാനം കൈക്കലാക്കിയത്. കഴിഞ്ഞ മാസം 15644 വാഹനങ്ങളാണ് കിയ വിറ്റത്.

മാരുതി സുസുക്കിയാണ് വിപണിയിൽ ഒന്നാമൻ 133702 വാഹനങ്ങളാണ് മാരുതി പുറത്തിറക്കിയത്. രണ്ടാം സ്ഥാനത്ത് 40010 വാഹനങ്ങളുമായി ഹ്യുണ്ടേയ്‌ ഉണ്ട്. ഇന്ത്യൻ വിപണിയുടെ 53.3 ശതമാനവും മാരുതിയുടെ കൈയ്യിലും 16 ശതമാനം ഹ്യുണ്ടേയ്‌യുടെ കൈയ്യിലും 6.2 ശതമാനം കിയയുടെ കൈവശവുമാണ്. 5 ശതമാനം ഷെയറുമായി ടാറ്റയും 4.3 ശതമാനവുമായി മഹീന്ദ്രയും നാലും അഞ്ചു സ്ഥാനങ്ങളിലുണ്ട്.  

kia-carnival

ലൈനപ്പിൽ രണ്ടു വാഹനങ്ങൾ മാത്രമുള്ള കിയ മൂന്നാം സ്ഥാനത്ത് എത്തിയത് മികച്ച നേട്ടമാണ്. കഴിഞ്ഞ മാസം 14024 സെൽറ്റോസുകൾ വിപണിയിലെത്തിയപ്പോൾ ഫെബ്രുവരി ആദ്യം പുറത്തിറങ്ങിയ കാർണിവല്ലിന്റെ 1620 യൂണിറ്റുകൾ പുറത്തിറങ്ങി.

കഴിഞ്ഞ ഓഗസ്റ്റിലാണ് കിയ സെൽറ്റോസ് വിപണിയിലെത്തിയത്. തുടക്കം മുതൽക്കേ സൂപ്പർഹിറ്റായി മുന്നേറുന്ന സെൽറ്റോസ് കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന എസ്‍യുവികളിലൊന്നാണ്. 9.69 ലക്ഷം രൂപ മുതലാണു ഷോറൂം വില. 1.5 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ, 1.5 ലീറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എൻജിൻ ഓപ്ഷനുകളിലാണ് സെൽറ്റോസ് വിപണിയിലെത്തിയത്. 

കിയയുടെ ആഡംബര എംപിവിയായ കാർണിവൽ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോ എക്സ്പോയില്‍ വെച്ചാണ് പുറത്തിറങ്ങുന്നത്. ബിഎസ് 6 നിലവാരത്തിലുള്ള 2.2 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 200 എച്ച്പി കരുത്തും 440 എൻഎം ടോർക്കുമുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയർബോക്സാണ് കാറിൽ ഉപയോഗിക്കുക. ഏകദേശം 25 ലക്ഷം മുതലാണ് കാർണിവല്ലിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com