ADVERTISEMENT

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്‌റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള സിഎന്‍ജി എന്‍ജിനോടെ മാരുതി സുസുക്കി ഈകൊ വില്‍പനയ്‌ക്കെത്തി. ഡല്‍ഹി ഷോറൂമില്‍ 4.64 ലക്ഷം മുതല്‍ 5.06 ലക്ഷം രൂപ വരെയാണ് സി എന്‍ ജി ഇന്ധമാക്കുന്ന ഈകൊ ബിഎസ്ആറി'ന് വില.

ദശാബ്ദത്തിലേറെ മുമ്പ് 2010 ജനുവരിയില്‍ അരങ്ങേറ്റം കുറിച്ച ഈകൊ'യുടെ ഇതുവരെയുള്ള വില്‍പന 6.70 ലക്ഷം യൂണിറ്റിലേറെയാണെന്നാണു മാരുതി സുസുക്കിയുടെ അവകാശവാദം.

 

കുടുംബങ്ങളുടെ യാത്രയ്ക്ക് തികച്ചും അനുയോജ്യമായ വാഹനമെന്നതിനൊപ്പം ബിസിനസ് സംരംഭകരുടെ വിശ്വസ്ത മോഡലുമാണ് ഈകൊയെന്നു മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ്) ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. ഈ പാരമ്പര്യം നിലനിര്‍ത്താനും മികച്ച പ്രകടനക്ഷമതയും സുരക്ഷിതത്വയും സൗകര്യവും ഇന്ധനക്ഷമതയുമൊക്കെ ഉറപ്പാക്കാനും കഴിയും വിധമാണ് 'ഈകൊ ബിഎസ്ആറ് എസ് -സിഎന്‍ജിയുടെ രൂപകല്‍പ്പനയെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

നിര്‍മാണശാലയില്‍ നിന്നു ഘടിപ്പിച്ച എസ് - സി എന്‍ ജി കിറ്റ് സഹിതമാണ് ഈ ഈകൊ'യുടെ വരവ്. എല്ലാത്തരം ഭൂപ്രകൃതിയിലും മികച്ച ഡ്രൈവിങ് ക്ഷമതയും കിടയറ്റ പ്രകടനവും ഉറപ്പാക്കാന്‍ ഈ കിറ്റിനാവുമെന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം. അഞ്ചും ഏഴും സീറ്റുകള്‍ക്കൊപ്പം കാര്‍ഗോ, ആംബുലന്‍സ് സാധ്യതകളോടെ 12 വകഭേദങ്ങളിലാണ് ഈകൊ വില്‍പനയ്‌ക്കെത്തുക. പരിസ്ഥിതി സൗഹൃദമായ വാഹനങ്ങളുടെ വില്‍പന വരുന്ന രണ്ടു വര്‍ഷത്തിനകം 10 ലക്ഷംയൂണിറ്റിലെത്തിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയ്ക്കിടെ മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com