ADVERTISEMENT

ലാൻഡ് ചെയ്ത വിമാനത്തിന്റെ ഡോർ തുറന്ന് എമർജെൻസി സ്ലൈഡ് വഴി പുറത്തിറങ്ങി യാത്രക്കാരൻ. അമേരിക്കയിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത് ഡെൻവറിൽ നിന്ന് വാഷിങ്ടണിലേക്ക് പറന്ന ഫ്രണ്‍ടിയര്‍ എയർലൈൻസ് വിമാനത്തിന്റെ വാതിലാണ് യാത്രക്കാരൻ തുറന്നത്.

ഡെൻവറിൽ നിന്ന് പറന്നെത്തി ലാൻഡ് ചെയ്ത് ഗെയിറ്റിൽ വാതിൽ തുറക്കാനായി കാത്തിക്കുമ്പോഴായിരുന്നു യാത്രക്കാരന്റെ അതിക്രമം നടന്നത്. തുറക്കുന്നത് വരെ ക്ഷമിക്കാൻ കൂട്ടാക്കാതിരുന്ന യാത്രക്കാരൻ തനിയെ വാതിൽ തുറക്കുകയായിരുന്നു. ഇതേ തുടർന്ന് തുറന്നു വന്ന എമർജെൻസി സ്ലൈഡർ വഴി താഴേക്ക് ഊർന്നിറങ്ങുകയുമായിരുന്നു.

വിമാനം വാഷിങ്ടണിലേക്ക് താഴ്ന്നുതുടങ്ങിയപ്പോൾ തന്നെ യാത്രക്കാരൻ അസ്വസ്ഥനായി വാതില്‍ തുറക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. എയർപോർട്ടിൽ നിന്ന് ഓടിരക്ഷപെടാൻ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചെന്നുമാണ് മെട്രോപൊളിറ്റൺ വാഷിങ്ടൺ എയർപോർട്ട് അതോറിറ്റി അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com