ADVERTISEMENT

ബിഎസ് നാലു വാഹനങ്ങള്‍ വില്‍ക്കാനും റജിസ്‌ട്രേഷനുള്ള സമയം നീട്ടി നല്‍കി സുപ്രീം കോടതി. ലോക്ഡൗണിന് ശേഷമുള്ള പത്തുദിവസം ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനുള്ള അനുമതിയാണ് സുപ്രീം കോടതി നല്‍കിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം എപ്രില്‍ 24 വരെ ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാനും റജിസ്റ്റര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ ഡല്‍ഹി എന്‍സിആര്‍ പ്രദേശത്തിന് ഈ നിര്‍ദേശം ബാധകമല്ല. ബിഎസ് 4 വാഹനങ്ങളുടെ റജിസ്‌ട്രേഷന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് എഫ്എഡിഎ (ദ ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്‍) നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഡീലര്‍ഷിപ്പുകളുടെ പ്രവര്‍ത്തനത്തെ കൊറോണ വൈറസ് ബാധ പ്രതികൂലമായി ബാധിച്ചെന്നും ബിഎസ് 4 വാഹനങ്ങള്‍ വിറ്റു തീര്‍ക്കുക ബുദ്ധിമുട്ടാണെന്നും കാണിച്ചാണ് എഫ്എഡിഎ സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ഡൗണ്‍ കാരണം രാജ്യവ്യാപകമായി എകദേശം 12000 ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചെന്നും ഈ ഡീലര്‍ഷിപ്പുകളിലായി ബിഎസ് 4 നിലവാരത്തിലുള്ള ഏകദേശം 15000 പാസഞ്ചര്‍ കാറുകളും 12000 കോമേഷ്യല്‍ വാഹനങ്ങളും 7 ലക്ഷം ഇരുചക്രവാഹനങ്ങളും കെട്ടിക്കിടക്കുന്നുണ്ടെന്നും എഫ്എഡിഎ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് വില്‍ക്കാന്‍ പത്തുദിവസം അധിക സമയം അനുവദിച്ചത്. 

മലീനികരണ നിയന്ത്രണ ചട്ടം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ബിഎസ് 4 ല്‍ നിന്ന് ബിഎസ് 6 ലേക്ക് ഇന്ത്യന്‍ വാഹനലോകം മാറാനൊരുങ്ങുന്നത്. ബിഎസ് 5 നടപ്പാക്കിയാല്‍ ബിഎസ് 6 വീണ്ടും വൈകും എന്നുകാണിച്ചാണ് അത് ഒഴിവാക്കി ബിഎസ് 6 ലേക്ക് ഏപ്രില്‍ ഒന്നുമുതല്‍ മാറണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടത്. 

English Summary: SC Allows Sale of BS IV 10 Days after Lock Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com