ADVERTISEMENT

ചെന്നൈ∙ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയാൻ കൊറോണ ഹെൽമറ്റുമായി തമിഴ്നാട് പൊലീസ്. ഹെൽമറ്റിന് വൈറസിന്റെ രൂപനൽകിയാണ് ചെന്നൈ പൊലീസ് റോഡിലിറങ്ങുന്ന ആളുകളെ തടയുന്നത്. ജനങ്ങളെ ബോധവൽക്കരിക്കാൻ കൊറോണ 'ഹെൽമറ്റു'മായി ഇറങ്ങിയത് മലയാളിയും വില്ലിവാക്കം ഇൻസ്പെക്ടറുമായ രാജേഷ് ബാബുവാണ്‌. നിങ്ങൾ പുറത്തേക്കിറങ്ങിയാൽ ‍ഞാനുമിറങ്ങും എന്ന സന്ദേശവും എഴുതിയിട്ടുണ്ട്. കൊറോണ ഹെൽമറ്റ് സംഗതി ഏറ്റെന്നാണു രാജേഷ് ബാബു പറയുന്നത്

Helmet-3
Corona Helmet

'ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടും ജനങ്ങൾ പുറത്തേക്കിറങ്ങുന്നു. അതിനാൽ ബോധവൽക്കരണമെന്ന നിലയിൽ പുതിയൊരാശയം പരീക്ഷിക്കുകയായിരുന്നു', രാജേഷ് പറയുന്നു. ആർട്ടിസ്റ്റ് ഗൗതം ആണു ഹെൽമറ്റ് നിർമിച്ചു നൽകിയത്.  24 മണിക്കൂറും കഷ്ടപ്പെടുന്ന പൊലീസിനെയാണു കാണാൻ സാധിക്കുന്നതെന്നും എന്നാൽ ജനങ്ങൾ വേണ്ട ശ്രദ്ധ നൽകുന്നില്ലെന്നും അതിനാലാണ് വ്യത്യസ്ത ആശയം കണ്ടെത്തിയതെന്നും ഗൗതം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com