ADVERTISEMENT

രാജ്യത്തെ ലോക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ വാറന്റിയുടെയും ഫ്രീ സര്‍വീസിന്റെയും കാലാവധി നീട്ടി നൽകി മാരുതി സുസുക്കി. മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെയുള്ള സേവനങ്ങളുടെ കാലാവധിയാണ് ജൂൺ 30 വരെ നീട്ടി നല്‍കിയത്. ഉപഭോക്താക്കൾക്ക് വാറന്റിയും ഫ്രീ സര്‍വീസും നഷ്ടപ്പെടാതിരിക്കാനാണ് ഇത്തരം ഒരു നടപടി.

മാർച്ചു 15 മുതൽ ഏപ്രിൽ 30 വരെയുള്ള സമയത്ത് ചെയ്യേണ്ട ഫ്രീ സർവീസിന്റേയും ഈ കാലഘട്ടത്തിൽ അവസാനിക്കുന്ന വാറിന്റിയുടേയും എക്സ്റ്റെന്റഡ് വാറന്റിയുടേയും കാലാവധിയാണ് ജൂൺ 30 വരെ നീട്ടി നൽകിയത്. നേരത്ത ടാറ്റ മോട്ടോഴ്സും വാറന്റിയും ഫ്രീ സർവീസും നീട്ടി നൽകിയിരുന്നു.

English Summary: Maruti Suzuki extends warranty to help customers during coronavirus lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com