ADVERTISEMENT

ന്യൂഡൽഹി ∙ പുതുക്കാറായ ൈലസൻസ്, ആർസി ബുക്ക്, പെർമിറ്റുകൾ എന്നിവയുടെ കാലാവധി നീട്ടി നൽകി.  ഫെബ്രുവരി 1 മുതൽ ജൂൺ 29 വരെ കാലാവധി തീരുന്ന ഡ്രൈവിങ് ലൈസൻസ്, വാഹന റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി), ഫിറ്റ്നസ്, പെർമിറ്റ് (എല്ലാ വിഭാഗത്തിൽപെട്ടതും) തുടങ്ങി 1988 ലെ മോട്ടർ വാഹന നിയമവും 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന ചട്ടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും കാലാവധി ജൂൺ 30 വരെയാണ് നീട്ടിയത്.

ഇവ പുതുക്കുന്നതിനുള്ള അപേക്ഷകൾ നിലവിൽ ട്രാൻസ്പോർട്ട് ഓഫിസുകളിൽ നൽകേണ്ടതില്ല. നിലവിലുള്ള രേഖകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ ഉപയോഗിക്കാം; പിഴ ഈടാക്കില്ല. മാർച്ച് 31 നുള്ളിൽ രജിസ്ട്രേഷനായി സമർപ്പിച്ച് ബിഎസ് 4 വാഹനങ്ങളുടെ അപേക്ഷകളിൽമേലുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുവാൻ ഏപ്രിൽ 30 വരെ സമയവും അനുവദിച്ചിട്ടുണ്ട്. 

കൂടാതെ മാർച്ച് 31 ന് ശേഷം അവശേഷിക്കുന്ന ബിഎസ്4 വാഹനങ്ങളുടെ 10 ശതമാനം ലോക്ഡൗണിന് ശേഷമുള്ള ദിവസങ്ങളിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് വിൽപന നടത്താൻ അനുവദിക്കുമെന്നും മോട്ടർവാഹന വകുപ്പ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com