ADVERTISEMENT

അമിതവേഗമുണ്ടാക്കുന്ന അപകടവാർത്തകള്‍ നിരന്തരം കാണാറുണ്ടെങ്കിലും വേഗം കുറയ്ക്കാൻ മടിയാണ് മിക്ക ആളുകൾക്കും. അമിതവേഗത്തിൽ നിയന്ത്രണം വിട്ടാലുണ്ടാകുന്ന അപകടത്തിലെ നാശനഷ്ടങ്ങൾ ചിലപ്പോൾ പ്രവചനാതീതമായിരിക്കും. അമിതവേഗം ഉണ്ടാക്കിയ ഒരു അപകടത്തിന്റെ വിഡിയോയാണിത്.

വേഗത്തിൽ ലോറിയെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ചപ്പോൾ എസ്‍യുവിയുടെ നിയന്ത്രണം വിട്ടതാണ് അപകട കാരണം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചു തകരുകയായിരുന്നു എസ്‍യുവി. സ്പീഡ് ലൈനിലൂടെ പോയ്ക്കൊണ്ടിരുന്ന ലോറിയുടെ ഇടതുവശത്തുകൂടി മറികടക്കാൻ ശ്രമിച്ചപ്പോൾ റോഡിൽ നിന്ന് എസ്‍യുവി ഇറങ്ങിപോയതാണ് നിയന്ത്രണം വിടാൻ കാരണം. ഇടിയുടെ ആഘാതത്തിൽ എസ്‍യുവിയുടെ ഒരുവശം തകരുന്നത് വിഡിയോയിൽ കാണാം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അമിതവേഗം ആപത്ത്

അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com