ADVERTISEMENT

രാജ്യം ലോക്ക്ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ ഇരുചക്രവാഹനങ്ങള്‍ക്കുള്ള സൗജന്യ സര്‍വീസ്, വാറന്റി കാലാവധി ജാപ്പനീസ് നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ)യും ദീര്‍ഘിപ്പിച്ചു. പ്രതികൂല സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ സര്‍വീസ് സെന്ററിലെത്തിക്കാനുള്ള ബുദ്ധിമുട്ട് മുന്‍നിര്‍ത്തി പ്രമുഖ നിര്‍മാതാക്കളായ യമഹയും ടി വി എസ് മോട്ടോര്‍ കമ്പനിയും ബജാജ് ഓട്ടോ ലിമിറ്റഡുമെല്ലാം നേരത്തെ സമാന ഇളവ് പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് 15നും ഏപ്രില്‍ 15നുമിടയ്ക്കു സൗജന്യ സര്‍വീസ് പൂര്‍ത്തിയാക്കേണ്ട വാഹനങ്ങളുടെ കാലാവധി രണ്ടു മാസത്തേക്കാണു ഹോണ്ട ദീര്‍ഘിപ്പിച്ചത്. ഇതേ കാലത്തിനിടെ കാലാവധി പൂര്‍ത്തിയാവുന്ന വാറന്റികളുടെ സമയപരിധിയും രണ്ടു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണിനെ തുടര്‍ന്നു ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും കോള്‍ സെന്ററുകളുമൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നും ഹോണ്ട അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com