ADVERTISEMENT

ആഡംബരത്തിന്റെ അവസാന വാക്കാണ് റോൾസ് റോയ്സ് കാറുകൾ. ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ഈ സൗഭാഗ്യം അംബാനിയുടെ ഗ്യാരേജിലെ അലങ്കാരമാണ്. ലംബോർഗിനി, ബെന്റ്ലി, ബിഎം‍ഡബ്ല്യു, ബെൻസ് തുടങ്ങി ലോകത്തിലെ അത്യാഡംബര കാറുകളുടെ നീണ്ട നിര തന്നെയുള്ള അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വിലപിടിപ്പുള്ള കാറും റോൾസ് റോയ്സ് തന്നെയാണ്. നിലവിൽ ഏകദേശം 3 റോൾസ് റോയ്സ് മോഡലുകളുണ്ട് മുകേഷ് അംബാനിക്ക്. 11 കോടിയുടെ ഫാന്റം, 9 കോടിയുടെ ഫാന്റം ഡ്രോപ് ഹെഡ്, 7.5 കോടിയുള്ള കള്ളിനൻ. അംബാനിയുടെ റോൾസ് റോയ്സുകളുടെ മാത്രം ഓൺ റോഡ് വില ഏകദേശം 27.5 കോടി രൂപയാണ്. 

റോൾസ് റോയ്സ് ഫാന്റം ഇബിഡബ്ല്യു

ആകാശ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി സ്വന്തമാക്കിയ റോ‍ൾസ് റോയ്സ് ഫാന്റമാണ് അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും വില കൂടിയ വാഹനങ്ങളിലൊന്ന്. റോൾസ് റോയ്സ് ഫാന്റം എയ്റ്റ് ഇഡബ്ല്യുബിയുടെ ‌ഓൺറോഡ് വില ഏകദേശം 11 കോടി രൂപയാണ്. റോൾസ് റോയ്സിന്റെ അത്യാംഡബര വാഹനം ഫാന്റത്തിന്റെ എട്ടാം തലമുറയുടെ വീൽബെയ്സ് കൂടിയ വകഭേദമായ ഇഡബ്ല്യുബിയാണിത്. ബുള്ളറ്റ് പ്രൂഫ് പോലുളള സുരക്ഷ സംവിധാനങ്ങളുള്ള, മുകേഷ് അംബാനി ഉപയോഗിക്കുന്ന അതിസുരക്ഷ വാഹനങ്ങൾ കഴിഞ്ഞാൽ ഗ്യാരേജിലെ ഏറ്റവും വിലയുള്ള വാഹനമാണ് ഈ ഫാന്റം. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോൾ എൻജിനാണ് വാഹനത്തിൽ.

rolls-royce-cullinan

റോൾസ് റോയ്സ് കള്ളിനൻ

റോൾസ് റോയ്സിന്റെ ആഡംബര എസ്‍യുവി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിൽ ഒരാളാണ് അംബാനി. ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ആഡംബരം നിറച്ച എസ്‌യുവിയുടെ വില ഏകദേശം 7.5 കോടി രൂപയാണ്. 560 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

rolls-royce-phantom-drop-head

റോൾസ് റോയ്സ് ഫാന്റം ഡ്രോപ്പ് ഹെഡ് കൂപ്പെ

റോൾസ് റോയ്സ് ഫാന്റത്തിന്റെ കൺവേർട്ടബിൾ പതിപ്പാണ് ഡ്രോപ്പ് ഹെഡ് കൂപ്പെ. 2007 മുതൽ 2016 വരെയാണ് ഫാന്റം ഡ്രോപ്പ് ഹെഡ് കൂപ്പെ പുറത്തിറങ്ങിയിട്ടുള്ളത്. ഇന്ത്യയിലുള്ള വിരലിലെണ്ണാവുനന ഫാന്റം കൺവേർട്ടബിളുകളിലൊന്നാണ് ഇത്. 6.8 ലീറ്റർ വി12 ടർബൊ ചാർജിഡ് പെട്രോൾ എൻജിനാണ് വാഹനത്തിൽ. 460 ബിഎച്ച്പി കരുത്തും 720 എൻഎം ടോർക്കുമുണ്ട്. ഏകദേശം 9 കോടി രൂപ വിലയുള്ള കാർ ഇന്ത്യയിലെ ഏറ്റവും വില‍യുള്ള കൺവേർട്ടബിളാണ്.

English Summary: Ambani's Rolls Royce Collection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com