ADVERTISEMENT

ചെറു എസ്‍യുവി സെഗ്മെന്റിൽ കിയ സെല്‍റ്റോസ് ഹ്യുണ്ടേയ് ക്രേറ്റ എന്നീ വാഹനങ്ങളോട് മത്സരിക്കാൻ സ്കോഡ. ഫെബ്രുവരിയിൽ നടന്ന ഓട്ടോഎക്സ്പോയ്ക്ക് മുന്നോടിയായി പ്രദർശിപ്പിച്ച വിഷൻ ഇൻ കണ്‍പെസ്റ്റാണ് ഇരുവാഹനങ്ങളോടും മത്സരിക്കാനെത്തുക. പുതുവിപണന തന്ത്രങ്ങളുമായി വിപണി പിടിക്കാനുള്ള ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായാണ് വിഷൻ ഇൻ പുറത്തിറങ്ങുക.

skoda-vision-in-concept-3

ഫോക്സ് വാഗൻ MQB A0 IN പ്ലാറ്റ്ഫോമിലാണ് വിഷൻ ഇന്നിന്റെ നിർമാണം. 4256 എംഎം നീളവും 2671 എംഎം വീൽബേസുമുണ്ട് വാഹനത്തിന്. ന്യൂ‍ഡൽഹി ഓട്ടോഎക്സ്പോയിൽ ഏറെ ജനശ്രദ്ധ നേടിയ വാഹനങ്ങളിലൊന്നായ വിഷൻ ഇൻ അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

skoda-vision-in-concept-2

വലിയ ഗ്രില്ലും ഡേറ്റൈം റണ്ണിങ് ലാംപുകളോട് കൂടിയ ഹെഡ്‌ലാംപുകളും വലിയ എയർഡാമുകളുമെല്ലാം വിഷൻ ഇൻ ന്റെ മുൻഭാഗത്തെ പ്രത്യേകതകളാണ്. കൂടാതെ വലിയ വീൽആർച്ചുകളും എൽഇഡി ടെയിൽ ലാംപുകളുമുണ്ട്. കലംകാരി പെയിന്റിങ് രീതികളിൽനിന്നു പ്രചോദനമുൾക്കൊണ്ട് സ്ഫടികവും പ്രകൃതിദത്തവസ്തുക്കളും ചേർത്താണ് ഉൾവശത്തിന്റെ രൂപകൽപ്പന. ഓർഗാനിക് ലെതറിലാണ് സീറ്റുകൾ‌. റീസൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് റൂഫ് ലൈൻ പോലെ പ്രകൃതിയോട് ഇണങ്ങിയ നിർമാണരീതികൾ ഉള്ള വിഷൻ ഐഎൻ നാലുപേർക്കു സഞ്ചരിക്കാവുന്ന ചെറു എസ് യുവിയാണ്. 

skoda-vision-in-concept-4

12.3 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പുതിയ എസ്‍യുവിയിലുണ്ട്. 1.5 ടിഎസ്ഐ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 150 ബിഎച്ച്പി കരുത്തും 250 എൻഎം ടോർക്കുമുണ്ട് എൻജിന്. ഏഴു സ്പീഡ് ഡിഎസ്ജി ഗിയർബോക്സ് ഉപയോഗിക്കുന്ന കാറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.7 സെക്കന്റുകൾ മാത്രം മതി. ഉയർന്ന വേഗം 195 കിലോമീറ്റര്‍.

English Summary: Skoda Vision In Concept

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com