sections
MORE

വെടിയുണ്ട ഏൽക്കില്ല, ബോംബിട്ടാൽ തകരില്ല, അംബാനിമാർക്കായി അതിസുരക്ഷാവാഹനം: വില 10 കോടി

Audi A8 L Security (2011)
Representative Image, Audi A8 L Security Old Model
SHARE

ലോക നേതാക്കന്മാർക്കും ശതകോടീശ്വരൻമാരുടേയും യാത്ര എപ്പോഴും സുരക്ഷിതമാക്കണം. ഇന്ത്യയിലാണെങ്കിൽ ഇത്തരത്തിലുള്ള ആളുകൾക്ക് ഇസഡ്പ്ലസ് സുരക്ഷയാണ് നൽകുന്നത്. കൂടാതെ ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള അതിസുരക്ഷവാഹനങ്ങൾ വേറെയും. ലോകരാജ്യങ്ങളുടെ നേതാക്കളും അതിസമ്പന്നരുമെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് സുരക്ഷാവാഹനങ്ങളാണ്. ബോംബിൽ നിന്നും ഗ്രനേഡിൽ നിന്നും വെടിയുണ്ടയിൽ നിന്നുമെല്ലാം ഇവരുടെ യാത്ര സുരക്ഷിതമാക്കാൻ മറ്റൊരു വാഹനം കൂടി ഔഡി എ8 എൽ സെക്യൂരിറ്റി.

∙ ഔഡി എ8 എൽ സെക്യൂരിറ്റി: 2016 ൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എ8 എൽ സെക്യൂരിറ്റിയുടെ പുതിയ വകഭേദമാണ് ഇപ്പോൾ പ്രദർശിപ്പിച്ചത്. പുതിയ ശേഷി കൂടിയ ആയുധങ്ങളുടെ നിർമാണവും ഡ്രോൺ മിസൈലുകൾ പോലുള്ള പുതിയ തലമുറ ആയുധങ്ങളുടെ വരവും ലോക നേതാക്കളുടെ യാത്രകളുടെ ഭീഷണി വർദ്ധിപ്പിക്കുന്നു. അതിനാൽ വാഹന നിർമാതാക്കളും അതിന് അനുസരിച്ച് കൂടുതൽ സുരക്ഷിതമായ വാഹനങ്ങൾ പുറത്തിറക്കുകയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പുതിയ ഔഡി എ8 എൽ സെക്യൂരിറ്റി. വിആർ 10 സുരക്ഷ സംവിധാനങ്ങളോടെയാണ് പുതിയ കാർ പുറത്തിറങ്ങുക. പഴയ മോഡലിന്റെ വില ഏകദേശം 10 കോടി രൂപയായിരുന്നു.

∙ കാഴ്ചയിൽ ഔഡി എ8 എൽ: ഔഡി എ8 ലോങ് വീൽബെയ്സ് മോ‍ഡലിനെ അടിസ്ഥാനപ്പെടുത്തിയാണ് വാഹനം നിർമിച്ചിരിക്കുന്നത്. ആഡംബരത്തിന് ഒരു കുറവും വരുത്താതെയാണ് ഈ എ8എല്ലും നിർമിക്കുന്നത്. നാലുപേർക്കു സുരക്ഷിതമായി യാത്രചെയ്യാം.

∙ വിആർ10 സുരക്ഷ: നിലവിലെ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡമായ വിആർ 10 പ്രകാരമാണ് കാർ നിർമിച്ചത്. 7.62x54 എംഎം വെടിയുണ്ട ഏറ്റാലും ഈ കാറിന്റെ ബോഡിക്കും വിൻഡ് ഷീൽഡുകൾക്കും ഒന്നും സംഭവിക്കില്ല. കട്ടികൂടിയ സ്റ്റീലിലും സ്പെഷ്യൽ അലുമിനിയം അലോയിലുമാണ് ബോഡി നർമിക്കുന്നത്. ബോംബ്, ഗ്രനേഡ്, മൈന്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ കാർ ഫലപ്രദമായി ചെറുക്കും. വാഹനത്തിന്റെ അടിയിൽ വെച്ച് ഗ്രനേഡ് പൊട്ടിയാലും യാത്രക്കാർ സുരക്ഷിതമായിരിക്കും. ഡോൺ ആക്രമാണം ചെറുക്കുന്ന റൂഫാണ്. കൂടാതെ തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്. കാറിലെ റണ്‍ഫ്ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വേഗത്തില്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം.

∙ ഭാരം 3 ടൺ: ഔഡി എ8 എല്ലി സാദാമോഡലിന്റെ ഭാരം 2 ടൺ ആണെങ്കിൽ സെക്യൂരിറ്റി പതിപ്പിന് 3 ടൺ ഭാരം വരും. പ്രത്യേക സ്റ്റീലും അലുമിനിയം അലോയ്‌യുമാണ് സുരക്ഷയും ഒപ്പം ഭാരവും വർധിപ്പിക്കുന്നത്.

∙ ആഡംബരവും സുരക്ഷയും: ആഡംബരവും സുരക്ഷയും ഒരുപോലെ നൽകുന്ന വാഹനമാണ് എ8 എൽ. വാഹനത്തിൽ ഇരുന്നുകൊണ്ടു തന്നെ പുറത്തുള്ള ആളുകളുമായി സംസാരിക്കാനുള്ള ഇന്റർകോം, തീപിടിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ, എമർജെൻസ് എക്സിസ്റ്റ് സിസ്റ്റം, അത്യാവശ്യഘട്ടങ്ങളിൽ ഓക്സിജൻ പ്രവാഹം ഉറപ്പാക്കുന്ന സംവിധാനം തുടങ്ങി നിരവധി സുരക്ഷാ സംവിധാനങ്ങൾ കാറിലുണ്ട്.

∙ കരുത്തൻ എൻജിൻ: നാലു ലീറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 571 ബിഎച്ച്പി കരുത്തും 800 എൻ‌എം ടോർക്കും നൽകും ഈ എൻജിൻ. എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കന്റ് മാത്രം മതി കാറിന്. ഉയർന്ന വേഗം മണിക്കൂറിൽ 210 കിലോമീറ്റർ.

English Summary: Audi A 8 L Security

വാഹന സംബന്ധമായ സേവനങ്ങളെക്കുറിച്ച് അറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AUTO NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA