ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തെക്കുറിച്ചും കോവിഡ് 19 ബാധയെക്കുറിച്ചുമുള്ള ആശങ്കകൾ പെരുകുന്നതിനിടെ കാറുകൾ അണുവിമുക്തമാക്കുന്ന എക്സ്പ്രസ് സാനിറ്റൈസേഷൻ സർവീസുമായി മൈ ടിവിഎസ്. എല്ലാത്തരം മോഡലുകളും അണുവിമുക്തമാക്കി നൽകുമെന്നാണു മൾട്ടി ബ്രാൻഡ് കാർ സർവീസ് സേവന ദാതാക്കളായ മൈ ടി വി എസിന്റെ വാഗ്ദാനം.
ഹാച്ച്ബാക്കുകളുടെ എക്സ്പ്രസ് സാനിറ്റൈസേഷൻ സർവീസിന് 249 രൂപയാണു നിരക്ക്. സെഡാനുകൾ അണുവിമുക്തമാക്കാൻ 299 രൂപയും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾക്കും ആഡംബര കാറുകൾക്കും 349 രൂപയും ഈടാക്കുമെന്ന് മൈ ടി വി എസ് അറിയിച്ചു.

കട്ടിയേറിയ പ്ലാസ്റ്റിക്, ലോഹങ്ങൾ, തുകൽ, റബർ, ലിനൻ, തടി, ഗ്ലാസ് തുടങ്ങി വ്യത്യസ്തതരം വസ്തുക്കൾ ഉപയോഗിച്ചാണു കാറുകളും മറ്റു വാഹനങ്ങളും നിർമിച്ചിരിക്കുന്നത്. വൈറസും ബാക്ടീരിയയും പോലുള്ള സൂക്ഷ്മ ജീവികൾക്കു ജീവിക്കാനും വളരാനും അനുകൂല സാഹചര്യമൊരുക്കുന്ന വസ്തുക്കളാണ് ഇവയെല്ലാം എന്നതാണു ‘കോവിഡ് 19’ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ വാഹനങ്ങളെ അപകടകാരികളാക്കുന്നത്. കൊറോണ വൈറസ് പോലുള്ള അപകടകാരികളായ വൈറസുകൾക്ക് കാറിന്റെ സീറ്റിലും വാതിലിലുമൊക്കെ പോലുള്ള പ്രതലങ്ങളിൽ രണ്ടും മൂന്നും ദിവസം സജീവമായി തുടരാനാവുമെന്നും ഗവേഷണങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

വൈറസിനും ബാക്ടീരിയയ്ക്കുമെതിരെ സ്പ്രേ രൂപത്തിലുള്ള അണുനാശിനിയാണു മൈ ടി വി എസ് പ്രയോഗിക്കുക; സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നതിനൊപ്പം കറകളും പാടുകളും അവശിഷ്ടങ്ങളും നീക്കാനും ഈ നടപടി സഹായിക്കുമെന്നു മൈ ടി വി എസ് വിശദീകരിക്കുന്നു. ഇതിനു പുറമെ കാർ വൃത്തിയാക്കാനും അകത്തളം ശുചിയാക്കാനും സഹായിക്കുന്ന വിവിധ ഇനം ഉൽപന്നങ്ങളും മൈ ടി വി എസ് ലഭ്യമാക്കുന്നുണ്ട്. ആൽക്കഹോൾ അധിഷ്ഠിതമായ സ്പ്രേ സാനിറ്റൈസേഷൻ, എ സി ഡിസ്ഇൻഫെക്ഷൻ, ഫ്യുമിഗേഷൻ, ഫോഗിങ് സാമഗ്രികളും മൈ ടി വി എസ് ശ്രേണിയിലുണ്ട്. ചെന്നൈ, ബെംഗളൂരു, മുംബൈ, ഗുരുഗ്രാം, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂർ, മധുര, കൊല്ലം തുടങ്ങി രാജ്യത്തെ പ്രമുഖ നഗരങ്ങളിലെല്ലാം മൈ ടിവിഎസ് എക്സ്പ്രസ് സാനിറ്റൈസേഷൻ സർവീസ് ലഭ്യമാക്കിയിട്ടുണ്ട്.

English Summary: MY TVS Express Sanitization Service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com