ADVERTISEMENT

രണ്ടു എൻജിനുകളും പ്രവർത്തന രഹിതമായി... മെയ്‍ഡേ... മെയ്ഡേ പാക്കിസ്ഥാൻ 8303. പാക്കിസ്ഥാൻ എയർലൈൻസിന്റെ പികെ 8303 വിമാനത്തിൽ നിന്നുള്ള പൈലറ്റിന്റെ അവസാന സന്ദേശമായിരുന്നു ഇത്. 91 യാത്രക്കാരും 8 ജീവനക്കാരുമായി ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് സഞ്ചരിച്ച വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് എയർട്രാഫിക് കൺട്രോളറുമായി നടത്തിയ സംഭാഷണം. എയർട്രാഫിക് കൺട്രോളറുമായി നടത്തിയ ഈ സംഭഷണത്തിനൊടുവിൽ വിമാനം തകർന്നുവീഴുകയായിരുന്നു.

റൺവേയിൽ നിന്ന് വെറും ഒരുകിലോമീറ്റർ മാറി ജനവാസകേന്ദ്രത്തിലാണ് 97 ജീവനുകളുമായി വിമാനം എരിഞ്ഞടങ്ങിയത്. തകരുന്നതിന് തൊട്ടുമുമ്പിലത്തെ ദൃശ്യങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ആദ്യം മൊബൈൽ ടവറിൽ ഇടിച്ചതിന് ശേഷമാണ് വിമാനം വീടുകളുടെ മുകളിലേക്ക് തകർന്നു വീണത്. രണ്ടു വട്ടം ലാൻഡ് ചെയ്യാൻ ശ്രമിച്ചതിന് ശേഷമുള്ള മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം റൺവേയ്ക്ക് അടുത്ത് തകർന്നു വീണത് എന്നാണ് ദൃക്സാക്ഷികളെ ഉദ്ദരിച്ച് പാക് മാധ്യമങ്ങൾ പറയുന്നത്.

എയർബസ് എ320–214 വിമാനമായിരുന്നു തകർന്നുവീണത്. 2004ൽ ആദ്യ പറക്കൽ നടത്തിയ വിമാനം 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസും 2014 മുതൽ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസും ഉപയോഗിച്ചുവരുന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിവരങ്ങൾ.

English Summary: Pakistan Plane Crash Karachi CCTV Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com