ADVERTISEMENT

ആർടി ഓഫിസിൽ പോകാതെ സ്വകാര്യ വാഹനങ്ങളുടെ റോഡ് ടാക്സ് ഓൺലൈനായി അടയ്ക്കാം. ഓൺലൈൻ ടാക്സ് അടയ്ക്കൽ കൂടുതൽ എളുപ്പമാക്കുന്നതിനായി വിശദമായ ട്യൂട്ടോറിയൽ വിഡിയോയുമായി എത്തിയിരിക്കുയാണ് കേരള മോട്ടർവാഹന വകുപ്പ്. ഈ കോവിഡ് കാലത്ത് ഓഫിസ് സന്ദർശനം കഴിവതും ഒഴിവാക്കി, ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് മോട്ടർവാഹന വകുപ്പ് പറയുന്നത്. 

കേന്ദ്ര സർക്കാരിന്റെ വാഹൻ വെബ്സൈറ്റിലൂടെയാണ് ഓൺലൈനായി ടാക്സ് അടയ്ക്കാവുന്നത്. വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറും ഷാസി നമ്പറും നൽകിയാൽ എത്ര രൂപയാണ് അടയ്ക്കേണ്ടത് എന്നതടക്കമുള്ള വിവരങ്ങൾ ലഭിക്കും. പണം അടച്ചുകഴിഞ്ഞാൽ ടാക്സ് ടോക്കണും ഓൺലൈൻ ആയി പ്രിന്റ് എടുക്കാം.

Eglish Summary: Pay Vehicle Tax Online

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com