ADVERTISEMENT

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ അഭിമാനമായി മാറുകയാണ് ഡബ്ല്യുഎജി 12 ബി എന്ന ഈ കരുത്തൻ ഇലക്ട്രിക് ട്രെയിൻ. കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച 12000 എച്ച്പി ഇലക്ട്രിക് ട്രെയിന്‍ ട്രാക്കിലിറങ്ങിയത് അടുത്തിടെയാണ്. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനേട്ടമാണ് ഈ കരുത്തൻ സമ്മാനിച്ചത്. ഇതോടെ ഏറ്റവും കരുത്തുകൂടിയ എൻജിനുകൾ ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി മാറി ഇന്ത്യ.

ഡബ്ല്യുഎജി 12 സീരിസിലെ രണ്ടാമത്തെ ട്രെയിനായ ഡബ്ല്യുഎജി 12 ബി ഉത്തര്‍പ്രദേശിലെ ദീന്‍ദയാല്‍ ഉപാധ്യായ- ശിവ്പുര്‍ സ്റ്റേഷനുകള്‍ക്കിടയിൽ ആയിരുന്നു കന്നിയോട്ടം നടത്തിയത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ പരമാവധിവേഗം കൈവരിക്കാനാവുന്ന ട്രെയിന്റെ വേഗം 120 ആയി ഉയർത്താനും സാധിക്കും. 38400 എംഎം നീളമുണ്ട് എൻജിന്. 6000 ടൺ വരെ 120 കിലോമീറ്റർ വേഗത്തിൽ വലിച്ചുകൊണ്ടുപോകാൻ ഈ ട്രെയിനിന് സാധിക്കും.

സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റും ഇന്ത്യൻ റെയിൽവേയും കൂടി സഹകരിച്ചാണ് ട്രെയിന്‍ നിര്‍മിച്ചത്. രാജ്യത്തെ റെയിൽട്രാക്കുകൾക്ക് യോജിച്ച വിധത്തിലാണ് ട്രെയിൻ രൂപകൽപന ചെയ്തിരിക്കുന്നത്. ഇതിനൊപ്പം റീജനറേറ്റീവ് ബ്രെയ്ക്കിങ് സിസ്റ്റമായതിനാല്‍ ഇന്ധന ഉപഭോഗം താരതമ്യേന കുറവാണെന്നും റെയിൽവേ വ്യക്തമാക്കുന്നു. ബിഹാറിലെ മാധേപുര റെയില്‍വേ ഫാക്ടറിയിലാണ് മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ശക്തിയേറിയ എൻജിനുകൾ നിർമിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റമുമായുള്ള 25,000 കോടിയുടെ കരാർ പ്രകാരം 800 ട്രെയിനുകളാണ് നിർമിക്കുന്നത്.

English Summary: Most Powerful Train In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com