ADVERTISEMENT

ലംബോർഗിനിയും ഫെരാരിയും ഏതൊരു വാഹന പ്രേമികളുടേയും ഇഷ്ട സൂപ്പർകാറുകളാണ്. രണ്ടും ഒരുമിച്ചു കാണുന്നതു തന്നെ വാഹനപ്രേമികളുടെ മനം നിറയ്ക്കും. അപ്പോൾ രണ്ടും ഓടിക്കാനുള്ള അവസരം കിട്ടിയാലോ, കണ്ണു നിറഞ്ഞുപോകും അല്ലേ?. പിതാവിന്റെ പിറന്നാളിന് അത്തരത്തിൽ കണ്ണുനിറയ്ക്കൊന്നൊരു സമ്മാനം നൽകിയിരിക്കുയാണ് കൃഷ്ണ എന്ന വ്ലോഗർ.

ന്യൂസീലൻഡിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ യുവാവ് കൃഷ്ണ‌ പിതാവിന് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകുന്നതിന്റെ വി‍ഡിയോയും യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് . പിതാവുമായി സൂപ്പർകാർ വാടകയ്ക്ക് ഓടിക്കാൻ നൽകുന്നൊരു റേസ് ട്രാക്കിൽ എത്തിയാണ് ഇതിനുള്ള അവസരമുണ്ടാക്കിയത്.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ സന്തോഷത്തിൽ ഇതു സ്വപ്നമാണോ എന്നു ചോദിക്കുന്ന പിതാവിന്റെ കണ്ണു നിറയുന്നതു വിഡിയോയിൽ കാണാം. ലംബോർഗിനി മുർസിലാഗോയിൽ ഇരിക്കുന്നതും ഫെരാരി 430 ഓടിക്കുന്നതും വിഡിയോയിൽ കാണാം. 

English Summary: Son Suprised Dad On Hisbirthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com